ETV Bharat / city

കിഫ്ബിയിൽ കുരുങ്ങി ധനമന്ത്രി; സമര്‍പ്പിച്ചത് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് - thomas isaac kifbi

ചട്ടപ്രകാരം ധനമന്ത്രിയുടെ ഓഫിസിൽ ലഭിക്കുന്ന സിഎജി റിപ്പോർട്ട് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കൈമാറണം. തുടര്‍ന്ന് ഗവർണറുടെ അനുമതിയോടെ നിയമസഭയിൽ സമർപ്പിക്കുന്നത് വരെ റിപ്പോർട്ടിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം. ഇത് ലംഘിച്ചെന്നാണ് വിലയിരുത്തല്‍

കിഫ്ബി  സിഎജി റിപ്പോര്‍ട്ട്  ധനമന്ത്രിയുടെ ഓഫിസ്  കരട് ഓഡിറ്റ് റിപ്പോർട്ട്  ധനകാര്യ സെക്രട്ടറി മനോജ് ജോഷി  ഡൽഹി സിഎജി ആസ്ഥാനം  ധനമന്ത്രി തോമസ് ഐസക്  finance minister  thomas isaac kifbi  kifbi cag report
കിഫ്ബിയിൽ കുരുങ്ങി ധനമന്ത്രി; സമര്‍പ്പിച്ചത് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട്
author img

By

Published : Nov 17, 2020, 11:35 AM IST

തിരുവനന്തപുരം: പ്രതിപക്ഷത്തെ ആക്രമിക്കാൻ കിഫ്ബി വിവാദമുയർത്തിയ ധനമന്ത്രി കുരുക്കില്‍. സമര്‍പ്പിച്ചത് സിഎജിയുടെ കരട് റിപ്പോർട്ടെന്ന മന്ത്രിയുടെ പരാമർശം സിഎജി തന്നെ തള്ളി. അന്തിമ റിപ്പോർട്ടാണ് നൽകിയതെന്ന് സിഎജി വ്യക്തമാക്കിയതോടെ ധനമന്ത്രി വെട്ടിലായി. ഗുരുതരമായ ചട്ടലംഘനമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ചട്ടപ്രകാരം ധനമന്ത്രിയുടെ ഓഫിസിൽ ലഭിക്കുന്ന സിഎജി റിപ്പോർട്ട് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കൈമാറണം. തുടര്‍ന്ന് ഗവർണറുടെ അനുമതിയോടെ നിയമസഭയിൽ സമർപ്പിക്കുന്നത് വരെ റിപ്പോർട്ടിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നാണ് ചട്ടം.

മെയ് അഞ്ചിന് സിഎജി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് സർക്കാർ നൽകി. നവംബർ ആറിന് അന്തിമ റിപ്പോർട്ടും. നവംബർ 14നാണ് ധനമന്ത്രി വാർത്താസമ്മേളനം നടത്തി സിഎജിക്കെതിരെ വിമർശനമുന്നയിച്ചത്. നിലവിലുള്ള എല്ലാ ചട്ടങ്ങളുടേയും ഗുരുതരമായ ലംഘനമാണ് ഉണ്ടായെതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ അന്തിമ റിപ്പോർട്ട് കിട്ടിയതായി കാണുന്നില്ലെന്നാണ് ധനമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം. ഇതുകൂടാതെ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിയതിലും ഉദ്യോഗസ്ഥ തലത്തിൽ തന്നെ എതിർപ്പുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മസാല ബോണ്ട് ഇറക്കുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും യോഗത്തിൽ എതിർപ്പ് അറിയിച്ചുവെന്നാണ് മിനിട്സ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ധനമന്ത്രിയുടെ ശക്തമായ നിലപാടിനെ തടർന്നാണ് മസാല ബോണ്ടിന് സർക്കാർ അനുമതി നൽകിയത്.

ഇതു കൂടാതെ മറ്റൊരു വിവാദവും ഇപ്പോൾ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കിഫ്ബിയുടെ അക്കൗണ്ടുകളുടെ ഓഡിറ്റ് നടത്തുന്നത് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റേയും ശിവശങ്കറിന്‍റേ്യും ചാർട്ടേഡ് അക്കൗണ്ടന്‍റ് പങ്കാളിയായ കമ്പനിയാണ്. വേണുഗോപാലിന്‍റെ കമ്പനിയായ സുരി ആൻഡ് കോ ഓഡിറ്റ് നടത്തുന്നതാണ് വിവാദമായത്. ആക്ട് 20 (2) പ്രകാരം സമഗ്ര ഓഡിറ്റ് വേണമെന്ന് കിഫ്ബിക്ക് സിഎജി കത്ത് നൽകിയതോടെയാണ് വിവാദം തുടങ്ങിയത്. ചട്ടം 14 (1) പ്രകാരം സാധാരണ ഓഡിറ്റ് മതിയെന്നതാണ് സർക്കാർ നിലപാട്. ഇതിൽ തർക്കം തുടരുന്നതിനിടയിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ചുള്ള പതിവ് റിപ്പോർട്ട് സിഎജി തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ട് അനുമതിക്കായി ഡൽഹി സിഎജി ആസ്ഥാനത്തേക്കും അയച്ചിരുന്നു. ഈ പരിശോധനയിലാണ് 2150 കോടിയുടെ മസാല ബോണ്ട് ഇടപാട് ഭരണഘടനാ വിരുദ്ധമെന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.