തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല. വര്‍ധിപ്പിക്കാത്ത നികുതി എങ്ങനെയാണ് കേരളം കുറക്കേണ്ടെതെന്നും കെ.എന്‍ ബാലഗോപാല്‍ ചോദിച്ചു.
സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിലേയ്ക്ക് കേന്ദ്രം കടന്നു കയറുകയാണ്. അര്‍ഹതയില്ലാത്ത നികുതിയാണ് കേന്ദ്രം പിരിക്കുന്നത്. കേന്ദ്രം പിരിക്കുന്ന സെസും സര്‍ചാര്‍ജും നിര്‍ത്തലാക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി രാഷ്ട്രീയം പറയുന്നത് ശരിയല്ല. പ്രതിപക്ഷ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനമെന്നും ബന്ധപ്പെട്ട വേദികളില്‍ കേരളം പ്രതിഷേധം അറിയിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Also read: പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതി: കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്