തിരുവനന്തപുരം: കൊവിഡ് മരണ കണക്കിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്. കൊവിഡ് മരണ കണക്ക് പൂഴ്ത്തി കൊവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണമാണ് ബഹളത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന ആരോഗ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷം ഇളകി. കൊവിഡ് മരണ കണക്കുകൾ സർക്കാർ പൂഴ്ത്തി വയ്ക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് എം.കെ.മുനീർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതോടെയാണ് ഭരണ പ്രതിപക്ഷ വാക്പോരിന് നിയമസഭ വേദിയായത്.
മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ നിന്നുള്ള കൊവിഡ് കണക്കുകൾ തിരുവനന്തപുരത്തെത്തിയപ്പോൾ കുറഞ്ഞുവെന്ന് മുനീർ ആരോപിച്ചു. കേരളം മുന്നിലെന്ന് വരുത്താനാണ് ഇത്തരത്തൽ കൊവിസ് കണക്കുകൾ കുറയ്ക്കുന്നതിനു പിന്നിലെന്ന് മുനീർ ആരോപിച്ചു. എന്നാൽ സർക്കാരിനെ ഇകഴ്ത്തി കാട്ടാനാണ് ശ്രമമെന് മന്ത്രി തിരിച്ചടിച്ചതോടെയാണ് ബഹളത്തിൽ സഭ മുങ്ങിയത്. എന്നാൽ ഭരണ പ്രതിപക്ഷ ബഹളത്തിനൊടുവിലും സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു. കൊവിഡിന്‍റെ കാര്യത്തിൽ പ്രതിപക്ഷം തമ്മിലടിച്ചാൽ ഇത് കേരളത്തിൽ അരാഷ്ട്രീയ വാദികൾക്ക് സഹായകമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
also read: ഇന്ധനവില; സംസ്ഥാനം നികുതി കുറയ്‌ക്കണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി