ETV Bharat / city

കേരളത്തിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക്; ആദ്യഘട്ടത്തിൽ പോകുന്നത് 500 പേർ - കർഷകർ ഡൽഹിയിലേക്ക്

ജനുവരി 11ന് കണ്ണൂരിൽ നിന്ന് 500 പേരടങ്ങുന്ന ആദ്യ സംഘം ഡൽഹിയിലേക്ക് പുറപ്പെടും

support to farmers in delhi  Farmers move from Kerala to Delhi  ഡൽഹി പ്രതിഷേധം  delhi protest  കർഷകർ ഡൽഹിയിലേക്ക്  തിരുവനന്തപുരം
കേരളത്തിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക്; ആദ്യഘട്ടത്തിൽ 500 പേർ
author img

By

Published : Jan 5, 2021, 3:17 PM IST

Updated : Jan 5, 2021, 3:33 PM IST

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കർഷകർ ഡൽഹിയിലേക്ക് പോകാനൊരുങ്ങുന്നു. സംസ്ഥാന കർഷക സംഘത്തിന്‍റെ നേതൃത്വത്തിലാണ് ഡൽഹിയിലേക്ക് പോകുന്നത്. ജനുവരി 11ന് കണ്ണൂരിൽ നിന്ന് 500 പേരടങ്ങുന്ന ആദ്യ സംഘം ഡൽഹിയിലേക്ക് പുറപ്പെടും.

കേരളത്തിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക്; ആദ്യഘട്ടത്തിൽ പോകുന്നത് 500 പേർ

ആയിരം കർഷകരായിരിക്കും രണ്ട് ഘട്ടമായി ഡൽഹിയിലേക്ക് പോകുന്നതെന്ന് കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ജനങ്ങളോട് മാപ്പുപറയണമെന്നും ബാലഗോപാൽ പറഞ്ഞു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്‍റെ നേതാവ് രാഹുൽ ഗാന്ധി റിസോർട്ടിൽ ഇരുന്ന് ട്വീറ്റ് ചെയ്യുകയാണെന്ന് കെ.കെ രാഗേഷ് എം.പി വിമർശിച്ചു.

Last Updated : Jan 5, 2021, 3:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.