തിരുവനന്തപുരം: പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. മണക്കാട് ആറ്റുകാൽ വൈകുണ്ഡം ശിവാനന്ദ ഭവനിൽ കൃഷ്ണകുമാർ (62) ആണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്. കുടപ്പനമൂട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ധന ഇടപാട് കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച 23 ഗ്രാം മുക്ക് പണ്ടം പണയപ്പെടുത്തി 70,000 രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. കടയുടമയുടെ ഭാര്യ മാത്രം ഉണ്ടായിരുന്ന സമയത്ത് കാറിലെത്തിയ ഇയാൾ തന്‍റെ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സിസിടിവിയിൽ പതിഞ്ഞ ഇയാളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഇടങ്ങളിൽ സമാനമായി ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് ; മണക്കാട് സ്വദേശി പിടിയില്‍
മണക്കാട് ആറ്റുകാൽ വൈകുണ്ഡം ശിവാനന്ദ ഭവനിൽ കൃഷ്ണകുമാറാണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്