ചെന്നൈ: കർഷകർക്ക് മികച്ച പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് ബജറ്റ്. തേനി, കോയമ്പത്തൂർ, കന്യാകുമാരി ജില്ലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയം സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
തമിഴ്‌നാട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും കേരളം ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വ്യാപാരികൾക്കും കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ കോർപ്പറേഷനും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ മൊത്തവ്യാപാര കമ്പോള സമുച്ചയം സ്ഥാപിക്കുന്നതെന്ന് ബജറ്റിൽ അറിയിച്ചു.
Also Read: പരോളിൽ വിട്ടയച്ച 2,400ഓളം തടവുകാർ ഒളിവിലെന്ന് തിഹാർ ജയിൽ അഡ്‌മിനിസ്‌ട്രേഷൻ