ETV Bharat / city

'സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല': വികസനത്തിന്‍റെ വഴി മുടക്കാമെന്ന ചിന്ത നടക്കില്ലെന്ന് ഇ.പി ജയരാജൻ - കേന്ദ്ര സർക്കാരിനെതിരെ ഇപി ജയരാജൻ

ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി പൂർത്തിയാക്കുമെന്നും ജയരാജൻ

ഇപി ജയരാജൻ  കോണ്‍ഗ്രസിനെ പരിഹസിച്ച് ഇപി ജയരാജൻ  ചിന്തൻ ശിബിറിനെതിരെ പരിഹാസവുമായി ഇപി ജയരാജൻ  EP JAYARAJAN ABOUT SILVER LINE PROJECT  സിൽവർ ലൈൻ പദ്ധതി  സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് ഇപി ജയരാജൻ  കേന്ദ്ര സർക്കാരിനെതിരെ ഇപി ജയരാജൻ  രാജ്ഭവൻ ധർണ
'സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; വികസനത്തിന്‍റെ വഴി മുടക്കാമെന്ന ചിന്ത നടക്കില്ലെന്ന് ഇ.പി ജയരാജൻ
author img

By

Published : Jul 26, 2022, 10:46 PM IST

തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തിന് വേണ്ട പദ്ധതിയാണെന്നും പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. വികസനത്തിന്‍റെ വഴി മുടക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ട്. അത് നടക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

'സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; വികസനത്തിന്‍റെ വഴി മുടക്കാമെന്ന ചിന്ത നടക്കില്ലെന്ന് ഇ.പി ജയരാജൻ

അതേസമയം കോൺഗ്രസ് ദുർബലമായത് കൊണ്ടാണ് മുന്നണി വിപുലീകരണം അവർ ചർച്ച ചെയ്യുന്നതെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. എൽഡിഎഫിനെ പ്രതിരോധിക്കാൻ ശക്തിയില്ലെന്നും വന്ന് സഹായിക്കണം എന്ന് പറയും പോലെയാണ് ചിന്തൻ ശിബിറിലെ നിലപാടെന്നും ഇ.പി പരിഹസിച്ചു.

ബജറ്റിന് പുറത്ത് പണം കണ്ടെത്തിയാണ് കേരളത്തിൽ ഇടതുമുന്നണിയുടെ വികസന നയം നടപ്പാക്കുന്നത്. എന്നാൽ കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിയെ തകർക്കാൻ ഇഡിയെ കൊണ്ട് ശ്രമിക്കുകയാണെന്നും ജയരാജൻ വ്യക്‌തമാക്കി.

കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെയും വിലക്കയറ്റം, ഇന്ധന വില വർധന, നിത്യോപയോഗ സാധനങ്ങൾക്ക് ചുമത്തിയ ജിഎസ്‌ടി എന്നിവക്കെതിരെയും ഓഗസ്റ്റ് 10ന് രാജ്ഭവൻ ധർണ നടത്തുമെന്നും ജയരാജൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.