ETV Bharat / city

മേല്‍വിലാസം തിരുത്തലും വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റലും ഇനി ഓണ്‍ലൈനിലൂടെ...

author img

By

Published : Sep 25, 2021, 2:00 PM IST

നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു

ആന്‍റണി രാജു  ആന്‍റണി രാജു വാര്‍ത്ത  മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ സേവനം വാര്‍ത്ത  ഓണ്‍ലൈന്‍ സേവനം ആന്‍റണി രാജു വാര്‍ത്ത  മേല്‍വിലാസം തിരുത്തല്‍ ഓണ്‍ലൈന്‍ വാര്‍ത്ത  മേല്‍വിലാസം തിരുത്തല്‍ ഓണ്‍ലൈന്‍ സേവനം വാര്‍ത്ത  വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍ ഓണ്‍ലൈന്‍ സര്‍വീസ് വാര്‍ത്ത  മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ സേവനം  മേല്‍വിലാസം തിരുത്തല്‍ വാര്‍ത്ത  വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍  motor vehicle department news  motor vehicle department online service news  antony raju news  motor vehicle department online news
മേല്‍വിലാസം തിരുത്തലും വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റലും ഇനി ഓണ്‍ലൈനിലൂടെ...

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്‍റെ എന്‍ഒസി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്‌സ്‌മെന്‍റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.

സ്‌റ്റോറേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. ഓണ്‍ലൈന്‍ സേവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ചൊവ്വാഴ്‌ച നടക്കും.

Also read: ഒരു സീറ്റില്‍ ഒരാള്‍ ; വിദ്യാര്‍ഥികൾക്കുള്ള യാത്രാമാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.