തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ വന്‍ തിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജിയാണ് സിജെഎം കോടതി തള്ളിയത്.
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് കേസിലെ ചെന്നിത്തലയുടെ ഇടപെടലുകള്‍. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിത സാമാജികരെ ആക്രമിച്ച കേസിലാണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടതെന്നും വി ശിവന്‍കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Also read: നിയമസഭ കൈയാങ്കളി: ചെന്നിത്തലയുടെ തടസ ഹർജി തള്ളി കോടതി