തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച എംടിഎംഎ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പിടികൂടി. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി സജിത്തിനെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംടിഎംഎയാണ് ബ്യൂറോ പിടികൂടിയത്.
കളിയിക്കാവിളയിൽ നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ALSO READ: വിസ്‌മയ കാഴ്‌ചകളൊരുക്കി പുന്നയാർ, സഞ്ചാരികൾക്ക് സ്വാഗതം