ETV Bharat / city

ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും വാഹന രജിസ്ട്രേഷന്‍റെയും കാലാവധി രണ്ട് മാസം നീട്ടി

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതിനാലാണ് നടപടി

ഡ്രൈവിംഗ് ലൈസന്‍സ്  വാഹന രജിസ്ട്രേഷൻ വാർത്ത  കാലാവധി നീട്ടി നൽകി ആന്‍റണി രാജു  ആന്‍റണി രാജു ഗതാഗത മന്ത്രി വാർത്ത  ആന്‍റണി രാജു ഗതാഗത മന്ത്രി വാർത്ത  driving license kerala news  driving license latest news  vehicle registration news  vehicle registration validity extended news  vehicle registration validity extended  driving license validity extended by two months  antony raju minister news  antony raju minister latest news
ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും വാഹന രജിസ്ട്രേഷന്‍റെയും കാലാവധി രണ്ട് മാസം നീട്ടി
author img

By

Published : Sep 30, 2021, 7:38 PM IST

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 നവംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.

1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ട്രോളുകള്‍ കാര്യമാക്കുന്നില്ല, കെ.ടി.ഡി.സിയെ ജനകീയ സ്ഥാപനമാക്കും : പി.കെ.ശശി

കൊവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30ന് (വ്യാഴം) അവസാനിക്കുകയായിരുന്നു.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കാത്തതും കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ആന്‍റണി രാജു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്ത് നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.