ETV Bharat / city

പ്രണയം ജീവനെടുക്കാനുള്ള അധികാരമല്ലെന്ന് പിണറായി വിജയൻ

'ദുരഭിമാന കൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്'

മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രണയം അധികാരമല്ല  പ്രണയമെന്നത് അധികാരമല്ലെന്ന് പിണറായി  മാതൃകാപരമായി ശിക്ഷിക്കുക  നജീബ് കാന്തപുരത്തിന്‍റെ സബ്‌മിഷൻ  മാനസയുടെ കൊലപാതകം  മാനസയുടെ കൊലപാതകം വാർത്ത  drishya murder case  drishya murder case CM response  drishya murder case on assembly  ദൃശ്യ കേസ് വാര്‍ത്ത
പ്രണയം ജീവനെടുക്കാനുള്ള അധികാരമല്ലെന്ന് പിണറായി വിജയൻ
author img

By

Published : Aug 9, 2021, 2:21 PM IST

തിരുവനന്തപുരം: പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള വ്യക്തിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ശക്തമായി എതിര്‍ക്കപ്പെടണം

ദുരഭിമാന കൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്. പ്രണയത്തിന്‍റെ പേരിലെ കൊലപാതകങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യയെ കുത്തിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരത്തിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ശന നടപടി

പരസ്‌പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. അതോടൊപ്പം ഇത്തരം ചെയ്‌തികള്‍ ചെയ്യുന്നവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യയെ വിനീഷ് എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തുകയും ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ കട കത്തിച്ചതും സംബന്ധിച്ചായിരുന്നു സബ്‌മിഷന്‍. കച്ചവട സ്ഥാപനം തീ വെച്ച് നശിപ്പിച്ചതില്‍ 50 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ നാശനഷ്‌ടം കണക്കാക്കുന്നതിന് പെരിന്തല്‍മണ്ണ പിഡബ്ല്യൂഡി കെട്ടിട വിഭാഗം നടപടിയെടുത്തുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദൃശ്യ കേസിന് പുറമേ പെരുമ്പാവൂരില്‍ പ്രണയം നിഷേധിച്ചതിന് മാനസ എന്ന പെണ്‍കുട്ടിയെ വെടിവച്ചു കൊന്ന സംഭവവും പരിഗണിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Also read: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.