ETV Bharat / city

ഫോറൻസിക് സർജൻ ഡോ. ഉമാദത്തൻ അന്തരിച്ചു

ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരളാ പൊലീസിന്റെ മെഡിക്കോ ലീഗല്‍ വിദഗ്‌ധന്‍ തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

author img

By

Published : Jul 3, 2019, 7:52 PM IST

Dr B Umadathan

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയുമായിരുന്ന ഡോ. ബി. ഉമാദത്തൻ അന്തരിച്ചു.73 വയസായിരുന്നു. ഇന്ന് രാവിലെ ഒൻപതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മെഡിക്കല്‍ കോളജുകളില്‍ പ്രൊഫസറും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും പൊലീസ് സര്‍ജനുമായിരുന്നു. ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരളാ പൊലീസിന്റെ മെഡിക്കോ ലീഗല്‍ വിദഗ്‌ധന്‍ തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള ശാസ്ത്ര ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പൊലീസ്‌ സർജന്റെ ഓർമ്മകുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്‌ത്രം തുടങ്ങിവ പ്രധാന പുസ്തകങ്ങളാണ്. ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാളെ രാവിലെ ഒമ്പതിന് പൊതുദർശനത്തിനു വയ്ക്കും.

Intro:Body:

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയുമായിരുന്ന ഡോ. ബി. ഉമാദത്തൻ അന്തരിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മെഡിക്കല്‍ കോളജുകളില്‍ പ്രൊഫസറും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും പൊലീസ് സര്‍ജനുമായിരുന്നു.  ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരളാ പൊലീസിന്റെ മെഡിക്കോ ലീഗല്‍ വിദഗ്ധന്‍ തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 ഭൗതിക ശരീരം തിരുവനന്തപുരം  മെഡിക്കൽ കോളജിൽ നാളെ രാവിലെ ഒമ്പതിന് പൊതുദർശനത്തിനു വയ്ക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.