ETV Bharat / city

Dowry deaths in Kerala: വിവാഹം കച്ചവടമാകുമ്പോൾ പൊലിയുന്ന ജീവനുകൾ; സംസ്ഥാനത്ത് സ്‌ത്രീധന പീഡന മരണങ്ങൾ ഉയരുന്നു

രാജ്യത്ത് സ്‌ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് 60 വർഷം പിന്നിട്ടു. സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ സ്‌ത്രീധന പീഡന മരണങ്ങൾ ഉയരുന്നുവെന്ന കണക്കുകൾ മലയാളികളുടെ പൊള്ളത്തരത്തെ വെളിവാക്കുന്നതാണ്.

Dowry deaths in Kerala  dowry-related cases raised  kerala dowry cases  സ്‌ത്രീധന പീഡന ആത്മഹത്യകൾ  കേരളത്തിൽ സ്‌ത്രീധന പീഡനങ്ങൾ ഉയരുന്നു  സ്‌ത്രീധന പരാതികൾ
വിവാഹം കച്ചവടമാകുമ്പോൾ പൊലിയുന്ന ജീവനുകൾ; സംസ്ഥാനത്ത് സ്‌ത്രീധന പീഡന മരണങ്ങൾ ഉയരുന്നു
author img

By

Published : Dec 30, 2021, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീധന പീഡനത്തെ തുടർന്ന് യുവതികൾ ആത്മഹത്യ ചെയ്‌ത കേസുകൾ വർധിച്ചുവെന്ന കണക്കുകളാണ് പുറത്തു വരുന്നത്. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ പൊതുബോധത്തിനേറ്റ മങ്ങലാണ് ഈ കണക്കുകൾ.

ഇന്ത്യൻ പാർലമെന്‍റിൽ സ്‌ത്രീധന നിരോധന നിയമം പാസാക്കിയിട്ട് 60 വർഷം പിന്നിട്ടു. ഈ നിയമത്തിലെ പഴുതുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005ൽ ഗാർഹിക പീഡന സംരക്ഷണ നിയമവും പാസാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്‌ത്രീധന പീഡനങ്ങളെ തുടർന്ന് 34 സ്‌ത്രീകളാണ് ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഈ കേസുകളിൽ ഇതുവരെ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇത് ഇവിടത്തെ നിയമ വ്യവസ്ഥയുടെ പോരായ്‌മ വിളിച്ചു പറയുന്നു.

സർക്കാർ ഡാറ്റ പ്രകാരം 34 കേസുകളിൽ 20 കേസുകൾ ഐപിസി 304(ബി) പ്രകാരമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് സ്‌ത്രീധനത്തിന്‍റെ പേരിലുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് വനിത കമ്മിഷൻ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. ആയിരത്തിലധികം കേസുകളാണ് ഈ കാലയളവിൽ കമ്മിഷൻ കൈകാര്യം ചെയ്‌തത്.

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്‌ത സ്‌ത്രീധന പീഡന ആത്മഹത്യകൾ

29 മാർച്ച് 2021: ഇടുക്കിയിൽ 21കാരിയായ ധന്യയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തെന്നായിരുന്നു കണ്ടെത്തൽ. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

12 മെയ്‌ 2021 : സിനിമ നടൻ രാജൻ പി ദേവിന്‍റെ മകനുമായ ഉണ്ണി പി രാജന്‍റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌തു. സ്‌ത്രീധനത്തെച്ചൊല്ലി യുവതിയെ ഉപദ്രവിക്കുമായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

21 ജൂൺ 2021: കൊല്ലത്ത് ഭർതൃ വീട്ടിൽ 22കാരിയായ വിസ്‌മയയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ ഭർത്താവ് എസ്‌ കിരൺ കുമാർ അറസ്റ്റിലായി.

21 ജൂൺ 2021 : സ്‌ത്രീധന പീഡനത്തെ തുടർന്ന് വിഴിഞ്ഞത്ത് 24കാരിയായ അർച്ചന ആത്മഹത്യ ചെയ്‌തു.

23 ജൂൺ 2021: ആലപ്പുഴ ജില്ലയിൽ വള്ളിക്കുന്നത്ത് ഭർതൃവീട്ടിൽ 19കാരി സുചിത്രയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

09 ജൂലായ്‌ 2021: സ്‌ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ടെലിവിഷൻ താരം ജയൻ എസ് (ആദിത്യൻ) പൊലീസിൽ കീഴടങ്ങി.

06 ഒക്‌ടോബർ 2021: സ്‌ത്രീധനത്തെ ചൊല്ലി മരുമകൻ ഭാര്യപിതാവിനെ മാനസിക പീഡിപ്പിച്ചതിനെ തുടർന്ന് 46കാരനായ മൂസക്കുട്ടി ആത്മഹത്യ ചെയ്‌തു

23 നവംബർ 2021: സ്‌ത്രീധനപീഡനത്തിനെ തുടർന്ന് 21കാരിയായ മൊഫിയ പർവീൺ ആലുവയിലെ വീട്ടിൽ തൂങ്ങി മരിച്ചു. പൊലീസിനും വനിത കമ്മിഷനിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു യുവതി ആത്മഹത്യ ചെയ്‌തത്.

വനിത കമ്മിഷൻ സ്ഥാനം രാജിവെച്ച് ജോസ്‌ഫൈൻ

ടെലിവിഷൻ പരിപാടിയിൽ നടത്തിയ വിവാദ പ്രസ്‌താവനയെ തുടർന്ന് കേരള വനിത കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് എം.സി ജോസ്‌ഫൈൻ രാജിവച്ചു. മലയാള ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് ഓഡിയോ ക്വാളിറ്റിയില്ലെന്നാരോപിച്ചാണ് ജോസ്‌ഫൈൻ കയർത്തത്.

2014ലാണ് തന്‍റെ വിവാഹം നടക്കുന്നതെന്നും ഭർത്താവും ഭർതൃമാതാവും ചേർന്ന് പീഡിപ്പിക്കുകയാണെന്ന പരാതി പറഞ്ഞ യുവതിയോട് പൊലീസിൽ എന്തുകൊണ്ട് ഇതുവരെ പരാതിപ്പെട്ടില്ലെന്നും അതിനാൽ സഹിച്ചോ എന്നുമാണ് ജോസ്‌ഫൈൻ പ്രതികരിച്ചത്. ഈ സംഭാഷ്‌ണം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ കോളിളക്കം സൃഷ്‌ടിച്ചു.

സ്‌ത്രീയെന്ന നിലയിലും വനിത കമ്മിഷൻ ചെയർപേഴ്‌സൺ എന്ന സ്ഥാനത്തിനും യോജിച്ച രീതിയിലല്ല ജോസ്‌ഫൈന്‍റെ പ്രതികരിച്ചതെന്ന വിമർശനമാണ് ജോസ്‌ഫൈന് എതിരെ ഉയർന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥാനം രാജിവച്ച ജോസ്‌ഫൈൻ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് പോലും തയ്യാറായില്ല. സിപിഎം സെൻട്രൽ കമ്മറ്റി അംഗമാണ് എം.സി ജോസ്‌ഫൈൻ.

അവബോധം സൃഷ്‌ടിക്കാൻ നിരാഹാര സമരമിരുന്ന് ഗവർണർ

സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സ്‌ത്രീധനമെന്ന അനാചാരത്തിനുമെതിരെ അവബോധം സൃഷ്‌ടിക്കാനായി ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ നിരാഹാര സമരം നടത്തി. രാജ്‌ഭവനിൽ വച്ചാണ് ഗവർണർ നിരാഹാര സമരം നടത്തിയത്. സർവകലാശാലകളിൽ നിന്നു ബിരുദ സർട്ടിഫിക്കറ്റ് കിട്ടുന്നതിന് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന ബോണ്ട് നിർബന്ധമാക്കാനും അതു ലംഘിച്ചാൽ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമുള്ള നിർദേശം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വച്ചു. ഈ നിർദേശം വൈസ് ചാൻസലർമാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാഷണൽ കൗൺസിൽ ഓഫ്‌ സിബിഎസ്‌ഇ സ്‌കൂളുകൾ വ്യത്യസ്‌ത ക്യാമ്പയിനുമായി രംഗത്തെത്തി. സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സ്‌ത്രീധനം നൽകുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു.

നമുക്കെന്തു ചെയ്യാനാകും

  • സ്‌ത്രീധന സമ്പ്രദായം ഇല്ലാതാക്കുക എന്നതാണ് ആദ്യപടി
  • ആഡംബര വിവാഹങ്ങൾക്ക് നികുതി ഏർപ്പെടുത്തൽ
  • സ്‌ത്രീധനം വാങ്ങാതെ ലളിതമായ വിവാഹങ്ങൾ നടത്തി രാഷ്‌ട്രീയ സാമൂഹിക നേതാക്കൾ മാതൃകയാകുക

നിയമങ്ങളും ഹെൽപ്പ്‌ലൈനുകളും

ഗാർഹിക പീഡനത്തിന് വിധേയരായ സ്‌ത്രീകൾക്കും ​​അത്തരം സാഹചര്യത്തെക്കുറിച്ച് അറിയാവുന്ന ഏത്‌ ഒരു വ്യക്തിക്കും സഹായത്തിനായി ഹെൽപ്പ്‌ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്. യൂണിവേഴ്‌സലൈസേഷൻ ഓഫ്‌ വുമൺ ഹെൽപ്പ്‌ലൈൻ നമ്പർ 181 ( ഡബ്ലിയു എച്ച് എൽ) ബന്ധപ്പെട്ടാൽ അടിയന്തര സഹായം ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഹെൽപ്പ്‌ലൈൻ അധികൃതർ തുടർന്ന് പൊലീസ്, ആശുപത്രി അധികൃതർ മറ്റു അധികാരികൾ എന്നിവരുമായി ബന്ധപ്പെടും. പരാതിക്കാരിക്ക് പ്രശ്‌നം പൂർണമായും അധികാരികളെ ധരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും കോൾ ട്രാക്ക് ചെയ്‌ത് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും. പരാതിക്കാരികളുടെയോ സംഭവം റിപ്പോർട്ട് ചെയ്യുന്നയാളുടെയും ഐഡന്‍റിറ്റിയുടെ രഹസ്യ സ്വഭാവം ജീവനക്കാർ സൂക്ഷിക്കും.

വീടുകളിൽ ഇത്തരത്തിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ നേരിട്ട് ധ്വനി ഹെൽപ്പ്‌ലൈനുമായി നമ്പർ - 1800 102 7282 ലേക്ക് നേരിട്ട് ബന്ധപ്പെടാം. ദേശിയ തലത്തിലുള്ള ഹെൽപ്പ്‌ലൈൻ നമ്പർ 1091 ആണ്.

1961ലെ സ്‌ത്രീധന നിരോധന നിയമം പ്രകാരം രാജ്യത്ത് സ്‌ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണ്. 2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമത്തിലെ 498എ പ്രകാരം സ്‌ത്രീധനത്തിന്‍റെ പേരിൽ സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഭർത്താവിനും ബന്ധുക്കൾക്കും മൂന്ന് വർഷം വരെ തടവ്‌ ശിക്ഷ ഉറപ്പു നൽകുന്നുണ്ട്.

READ MORE: സ്ത്രീധനത്തിലെ മരണക്കണക്ക് ; 5 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 66 യുവതികള്‍ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.