ETV Bharat / city

വിദ്യാഭ്യാസം ഓൺലൈനായി; ചെലവ് താങ്ങാനാകുന്നില്ലെന്ന് രക്ഷിതാക്കള്‍ - ഓണ്‍ലൈൻ വിദ്യാഭ്യാസം

കുട്ടികളുടെ പഠനത്തിന്‍റെ കാര്യമായതിനാൽ കയ്യിൽ പണമില്ലാത്ത കൊവിഡ് കാലത്ത് കടം വാങ്ങിയെങ്കിലും ഉപകരണങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് രക്ഷിതാക്കൾ.

digital learning  kerala schooling  ഓണ്‍ലൈൻ വിദ്യാഭ്യാസം  ഹൈടെക്ക് വിദ്യാഭ്യാസം
വിദ്യാഭ്യാസം ഹൈടെക്കായി; ചെലവ് താങ്ങാനാകുന്നില്ലെന്ന് രക്ഷിതാക്കള്‍
author img

By

Published : Jun 8, 2020, 10:20 PM IST

തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ പഠനത്തിന്‍റെ ചെലവ് താങ്ങാനാവുന്നില്ലെന്ന് രക്ഷിതാക്കൾ. സ്മാർട്ട്ഫോണിന്‍റെയും ടാബിന്‍റെയും വിലക്കൂടുതലാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം ആവശ്യക്കാരേറിയതോടെ കുറഞ്ഞ വിലയ്ക്കുള്ള ടാബിനും മൊബൈലിനും വിപണിയിൽ ക്ഷാമം തുടങ്ങി. വിദ്യാഭ്യാസം ഡിജിറ്റൽ ആയതോടെ മൊബൈലും ടാബും ലാപ്ടോപ്പും ഒക്കെ സാധാരണ പഠനോപകരണങ്ങളായി. സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.

വിദ്യാഭ്യാസം ഹൈടെക്കായി; ചെലവ് താങ്ങാനാകുന്നില്ലെന്ന് രക്ഷിതാക്കള്‍

നാലും അഞ്ചും മണിക്കൂറുകൾ നീളുന്ന ക്ലാസുകൾക്ക് മെച്ചപ്പെട്ട സ്മാർട്ട് ഫോണോ ടാബോ വേണം. കുട്ടികളുടെ പഠനത്തിന്‍റെ കാര്യമായതിനാൽ കയ്യിൽ പണമില്ലാത്ത കൊവിഡ് കാലത്ത് കടം വാങ്ങിയെങ്കിലും ഇവ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് രക്ഷിതാക്കൾ. ആവശ്യക്കാർ കൂടിയപ്പോൾ കുറഞ്ഞ വിലയ്ക്കുള്ള ടാബുകൾ വിപണിയിൽ കിട്ടാനില്ലാത്ത സ്ഥിതിയായി. മൊബൈൽ ഫോണും സ്റ്റോക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊവിഡ് കാലം അവസാനിക്കുമോ, അതുകഴിഞ്ഞാൽ പഠനം സാധാരണനിലയിലാകുമോ, അങ്ങനെയെങ്കിൽ താല്‍ക്കാലികാവശ്യത്തിന് വലിയ തുക ചെലവിട്ട് മൊബൈലും ടാബുമൊക്കെ വാങ്ങേണ്ടതുണ്ടോ- ഇങ്ങനെ ആശങ്കകൾ ഏറെയുണ്ട് രക്ഷിതാക്കൾക്ക്. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ, കടം വാങ്ങിയ പണവുമായി കടകൾ കയറിയിറങ്ങുകയാണവർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.