ETV Bharat / city

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് ഊരി മാറ്റിച്ച സംഭവം : എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി - anil kant on restrictions in wearing black mask

വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ തിങ്കളാഴ്‌ചയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്

മുഖ്യമന്ത്രിയുടെ പരിപാടികള്‍ കറുപ്പ് മാസ്‌ക് വിലക്ക്  കറുപ്പ് മാസ്‌ക് വിലക്ക് ഡിജിപി വിശദീകരണം  അനില്‍കാന്ത് കറുപ്പ് മാസ്‌ക് വിലക്ക്  restrictions in wearing black mask dgp explanation  anil kant on restrictions in wearing black mask  black mask controversy latest
മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് ഊരി മാറ്റിച്ച സംഭവം: എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി
author img

By

Published : Jun 14, 2022, 8:28 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ പങ്കെടുത്തവരുടെ കറുത്ത മാസ്‌ക് മാറ്റിച്ച സംഭവത്തിൽ നാല് ജില്ല എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് മാറ്റിച്ച സംഭവം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.

Also read: കറുപ്പിന് വിലക്കില്ല: ആരുടെയും വഴി തടയില്ല - മുഖ്യമന്ത്രി

ഇതോടെ, കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ തിങ്കളാഴ്‌ചയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും ഞായറാഴ്‌ച മുതൽ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.