ETV Bharat / city

ആത്മഹത്യ ചെയ്ത കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കും

ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം തിരികെ എത്തിച്ച ആനാട് സ്വദേശി ഉണ്ണിയാണ് തൂങ്ങി മരിച്ചത്.

ആനാട് സ്വദേശി ഉണ്ണിയുടെ ആത്മഹത്യ  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആത്മഹത്യ  കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവം  suicide of covid patient in trivandrum  trivandrum medical college suicide news
ആത്മഹത്യ ചെയ്ത കൊവിഡ് രോഗി
author img

By

Published : Jun 10, 2020, 7:47 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത ആനാട് സ്വദേശി ഉണ്ണിയുടെ മൃതദേഹം സംസ്കരിക്കും. നെടുമങ്ങാട് തഹസില്‍ദാരും പഞ്ചായത്ത് അധികൃതരും നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടിക്രമങ്ങള്‍ക്ക് ശേഷം സംസ്കരിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡ പ്രകാരം സ്വവസതിയിൽ സംസ്കരിക്കാന്‍ കഴിയാത്തതോടെ നെടുമങ്ങാട് ശാന്തിതീരത്തിലാണ് ചടങ്ങ്. മൃതദേഹം ആരേയും കാണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മരിച്ച ഉണ്ണിയുടെ കുടുംബാംഗങ്ങള്‍ ക്വാറന്‍റൈനിലാണ്.

ആത്മഹത്യ ചെയ്ത കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കും

രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയിലെ കൊവിഡ് ഐസോലേഷൻ വാർഡിലായിരുന്നു ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഐസൊലേഷൻ വാർഡിൽ നിന്നും ഇന്നലെ രക്ഷപ്പെട്ട ഇയാളെ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. രോഗമുക്തനായി ചൊവ്വാഴ്ച ആശുപത്രി വിടാനിരിക്കെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇയാളുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാരം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഉണ്ണി ചികിത്സയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.