ETV Bharat / city

സ്ത്രീപക്ഷ കേരളം പരിപാടിയുമായി സിപിഎം ; വനിതാസംരക്ഷണം അജണ്ട

പരിപാടിക്ക് വ്യാഴാഴ്‌ച തുടക്കം.സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.

author img

By

Published : Jun 30, 2021, 5:45 PM IST

cpm sthreepaksham program  cpm latest news  സിപിഎം വാർത്തകള്‍  സ്ത്രീപക്ഷ കേരളം
സിപിഎം

തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കും എതിരായ സിപിഎമ്മിന്‍റെ പ്രചാരണ പരിപാടി വ്യാഴാഴ്‌ച മുതല്‍. സ്ത്രീപക്ഷ കേരളം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജൂലൈ എട്ട് വരെയാണ്.

ഇതിന്‍റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. പൊതുജനങ്ങളുമായി ആശയവിനിമയവും ബോധവത്കരണവും നടത്തുകയാണ് ലക്ഷ്യമിടുന്നത്. ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി പൊതു ക്യാംപയിന്‍ സംഘടിപ്പിക്കും.

also read: സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നടപടി ; പൊലീസിന് നിർദേശവുമായി മുഖ്യമന്ത്രി

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചാകും ഇത് നടത്തുക. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂര്‍വം ചര്‍ച്ചയാകണമെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

സ്ത്രീപക്ഷ കേരളം ക്യാംപയിനില്‍ യുവാക്കളും, വിദ്യാര്‍ഥികളും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കാളികളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.