തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ റവന്യൂ വകുപ്പിനെതിരെ ഉയർന്ന ആരോപണത്തിന് മറുപടിയുമായി കെ രാജൻ. പട്ടയം നല്‍കുന്നതിന് സിപിഐ നേതാക്കള്‍ പണം വാങ്ങുമെന്ന് സിപിഎം നേതാക്കള്‍ പറയുമെന്ന് കരുതുന്നില്ല. പട്ടയം വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട കാര്യവുമില്ല. അഴിമതിക്കാരുടെ അവസ്ഥ നമുക്ക് മുന്നിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം പദ്ധതികള്‍ നടത്തുന്നതിന് ആവശ്യമായ സമയം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ റവന്യൂ വകുപ്പിലെ കാലതാമസത്തെപ്പറ്റി പരസ്യമായി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ സമയം റവന്യുവകുപ്പിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്ന് നടത്തി.
ഡിജിറ്റല്‍ റീസര്‍വേ പുരോഗമിക്കുകയാണെന്നും ഇതിനായി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവായെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ 20% പൂര്‍ത്തിയായി ഏപ്രില്‍ മാസത്തോടെ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ റവന്യൂ വകുപ്പിൽ അഴിമതിയാണെന്ന ആരോപണം ഉയർന്നിരുന്നു.
ALSO READ: രണ്ടര വര്‍ഷത്തെ കര്‍ഷക പോരാട്ടം: ആന്ധ്രയുടെ തലസ്ഥാനം അമരവാതി മാത്രമാവുമ്പോള്‍