ETV Bharat / city

വെഞ്ഞാറമൂട് കൊലപാതകം; ആയുധം കൈവശം വച്ചത് സ്വയരക്ഷയ്‌ക്കെന്ന് സിപിഎം - സിപിഎം വാര്‍ത്തകള്‍

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

cpm on venjaramood murder  venjaramood murder news  cpm latest news  തിരുവനന്തപുരം വാര്‍ത്തകള്‍  സിപിഎം വാര്‍ത്തകള്‍  വെഞ്ഞാറമൂട് കൊലപാതകം
വെഞ്ഞാറമൂട് കൊലപാതകം; സിപിഎം പ്രവര്‍ത്തകര്‍ ആയുധം കൈയില്‍ കരുതിയത് സ്വയരക്ഷയ്‌ക്കെന്ന് സിപിഎം
author img

By

Published : Sep 3, 2020, 3:29 PM IST

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈയില്‍ ആയുധമുണ്ടായിരുന്നുവെന്നതില്‍ വിശദീകരണവുമായി സിപിഎം. സ്വയരക്ഷയ്ക്കായിട്ടായിരിക്കാം വാൾ കൈയിൽ കരുതിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നുവെന്ന് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

വെഞ്ഞാറമൂട് കൊലപാതകം; സിപിഎം പ്രവര്‍ത്തകര്‍ ആയുധം കൈയില്‍ കരുതിയത് സ്വയരക്ഷയ്‌ക്കെന്ന് സിപിഎം

മരണപ്പെട്ടവർ ഗുണ്ടകളാണെന്ന് ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഉന്നത നേതാക്കൾക്ക് കൊലപാതകവുമായി ബന്ധമുണ്ട്. ഗൂഡാലോചനയിൽ അടൂർ പ്രകാശ് എം.പിക്കും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ് സനൽ എന്നിവരെ അടൂർ പ്രകാശിന്‍റെ മണ്ഡലമായ കോന്നിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പൊലീസ് പിടികൂടിയത്. അടൂർ പ്രകാശിന്‍റെ പങ്കിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.