ETV Bharat / city

രാജ്‌ഭവനെ ആര്‍എസ്‌എസ് ശാഖയാക്കി സര്‍ക്കാറിനെതിരെ ഉപജാപം നടത്തുന്നു, ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം

author img

By

Published : Aug 21, 2022, 5:58 PM IST

തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം അനാവശ്യമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ആരെ തൃപ്‌തിപ്പെടുത്താനാണ് നടത്തുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഎം

CPM AGAINST GOVERNOR  CPM AGAINST GOVEONER ARIF MOHAMMAD KHAN  ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം  രാജ്ഭവനെ ആര്‍എസ്എസ് ശാഖയാക്കി മാറ്റിയെന്ന് സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  cpm  governor  kerala governor  arif mohammad khan  kerala news  kerala latest news  kerala news today  kerala news headlines  ഗവര്‍ണര്‍  കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍  കേരള വാര്‍ത്തകള്‍  സിപിഎം  ഇന്നത്തെ വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍
രാജ്‌ഭവനെ ആര്‍എസ്‌എസ് ശാഖയാക്കി സര്‍ക്കാറിനെതിരെ ഉപജാപം നടത്തുന്നു, ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. കണ്ണൂര്‍ സര്‍വകലാശാല വിസിയെ ക്രിമിനല്‍ എന്ന് വിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എന്ത് ക്രിമിനല്‍ കുറ്റമാണ് വിസി ചെയ്‌തതെന്ന് ഗവര്‍ണര്‍ പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

വിസിയുടെ നടപടികളില്‍ നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം സ്ഥാനത്തിന് നിരക്കാത്ത രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നത്. ആര്‍എസ്‌എസുകാരെ ജീവനക്കാരാക്കി സര്‍ക്കാറിനെതിരായ ഉപജാപങ്ങളുടെ കേന്ദ്രമാക്കി രാജ്‌ഭവനെ മാറ്റിയിരിക്കുകയാണ്. രാജ്‌ഭവന്‍ ആര്‍എസ്‌എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുന്നുവെന്നും സിപിഎം ആരോപിച്ചു.

തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം അനാവശ്യമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ആരെ തൃപ്‌തിപ്പെടുത്താനാണ് നടത്തുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് ബോധപൂര്‍വം പ്രകോപനപരമായ ഇടപെടലും പ്രസ്‌താവനകളും നടത്തിയിരുന്നു. ഇത് എന്ത് ഉദ്ദേശത്തിലായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും സിപിഎം ആവശ്യപ്പെട്ടു.

ALSO READ: കണ്ണൂർ വിസി 'ക്രിമിനൽ', തന്നെ കായികമായി നേരിടാൻ ഒത്താശ ചെയ്‌തു; ഗുരുതര ആരോപണവുമായി ഗവർണർ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലുള്ള ഗവര്‍ണറുടെ വിഷമം എല്ലാവര്‍ക്കും മനസിലാകും. ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം കുറ്റപ്പെടുത്തി.

നേരത്തെ ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന് പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെ ചര്‍ച്ചയ തയാറാണെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. എന്നാല്‍ ഇതിന് ഗവര്‍ണര്‍ അര്‍ഹനല്ലെന്ന് പ്രസ്‌താവനകളിലൂടെ ഇപ്പോള്‍ തെളിയിക്കുകയാണെന്നും സിപിഎം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.