ETV Bharat / city

കൊവിഡില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ നിലപാട് അപക്വമെന്ന് സിപിഎം - സിപിഎം വാര്‍ത്തകള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് വി. മുരളീധരൻ ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

cpm againist v. muraleedharan  cpm latest news  സിപിഎം വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കൊവിഡില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ നിലപാട് അപക്വമെന്ന് സിപിഎം
author img

By

Published : May 15, 2020, 6:47 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ അപക്വമായ പ്രതികരണങ്ങൾ നടത്തുന്നതായി സിപിഎം. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അരോപിച്ചു.കേന്ദ്ര സര്‍ക്കാരുമായി യോജിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ്‌ സംസ്ഥാനം ശ്രമിക്കുന്നത്‌.

വിയോജിപ്പുകള്‍ ഉള്ള പ്രശ്‌നങ്ങളിലും പരസ്യമായ പ്രതികരണത്തിന്‌ പോകാതെ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയാണ്‌ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ഇതിനെ അട്ടിമറിക്കാനാണ് മുരളീധരൻ ശ്രമിക്കുന്നത്. നാട്‌ അഭിമുഖീകരിക്കുന്ന ഗൗരവമായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ഒറ്റക്കെട്ടായി നിന്നാല്‍ പോലും ദുഷ്‌കരമാണ്‌ കേരളം ഏറ്റെടുത്തിട്ടുള്ള ദൗത്യം. സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി പ്രതിരോധ ദൗത്യത്തില്‍ പങ്കാളിയാവുകയാണ്‌ പ്രധാനം. അധികാര മോഹത്താല്‍ ഒരു സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.