ETV Bharat / city

ജോസ്‌ കെ. മാണിയുടെ മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്‌ത് സിപിഐ - സിപിഐ നിലപാട് വാര്‍ത്തകള്‍

ഇടതുപക്ഷമാണ് ശരി എന്ന നിലപാട് ഒരാൾ പ്രഖ്യാപിക്കുമ്പോൾ അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ പൊതു അഭിപ്രായമുണ്ടായി

cpi latest news  cpi on jose k mani issue  cpi on ldf  jose k mani latest news  ജോസ്‌ കെ മാണി വാര്‍ത്തകള്‍  സിപിഐ നിലപാട് വാര്‍ത്തകള്‍  ജോസ് കെ മാണി വിഷയത്തില്‍ സിപിഐ നിലപാട്
ജോസ്‌ കെ. മാണിയുടെ മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്‌ത് സിപിഐ
author img

By

Published : Oct 21, 2020, 3:13 PM IST

Updated : Oct 21, 2020, 7:48 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടന്ന് സിപിഐ. ഇടതുമുന്നണിയെടുക്കുന്ന പൊതു നിലപാടിനൊപ്പം നിൽക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. നാളെ നടക്കുന്ന ഇടതു മുന്നണി യോഗത്തിൽ നിലപാട് അറിയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ജോസ്‌ കെ. മാണിയുടെ മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്‌ത് സിപിഐ

ജോസ് കെ. മാണി ഇടതു മുന്നണിയിലേക്ക് വരുന്നത് യുഡിഎഫിനെ ദുർബലപ്പെടുത്തും. അത്തരത്തിൽ പ്രതിപക്ഷത്തേയും കോൺഗ്രസിനെയും ദുർബലപ്പെടുത്താനുള്ള ഏത് സാഹചര്യവും ഉപയോഗിക്കണമെന്നതാണ് പാർട്ടി തീരുമാനം. ബാർക്കോഴ കൊണ്ടല്ല ഇടതു സർക്കാർ അധികാരത്തിൽ വന്നത്. യുഡിഎഫ് സർക്കാരിന്‍റെ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണത്. നിലവിൽ തുടർന്നുവന്ന എല്ലാ രാഷ്ട്രീയ നിലപാടുകളെയും മാറ്റിയാണ് ജോസ് കെ. മാണി പുതിയൊരു നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഇടതുപക്ഷത്തിന് പൊതുവിൽ സ്വീകാര്യമായി ഒന്നാണ്. ഇടതുപക്ഷമാണ് ശരി എന്ന നിലപാട് ഒരാൾ പ്രഖ്യാപിക്കുമ്പോൾ അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും എക്‌സിക്യൂട്ടീവില്‍ പൊതുഅഭിപ്രായമുണ്ടായി. ബിജു രമേശിന്‍റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെടില്ലെന്നും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ ഇപ്പോൾ ഇടതുമുന്നണിയുടെ അജണ്ടയിൽ ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Last Updated : Oct 21, 2020, 7:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.