ETV Bharat / city

വാക്‌സിൻ ഇല്ല, സംസ്ഥാനത്ത് ഇന്ന് കുത്തിവെപ്പ് മുടങ്ങും - കൊവിഡ് 19 വാക്‌സിൻ ക്ഷാമം

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളിലാണ് വാക്‌സിൻ ക്ഷാമം നേരിടുന്നത്.

സംസ്ഥാനത്ത് ഇന്ന് കുത്തിവെപ്പ് മുടങ്ങും  സംസ്ഥാനത്ത് കുത്തിവെപ്പ് മുടങ്ങും  Kerala flags Covid 19 vaccine shortage  vaccination drive  Covid 19 vaccine shortage  കൊവിഡ് 19 വാക്‌സിൻ  കൊവിഡ് 19 വാക്‌സിൻ ക്ഷാമം  വാക്‌സിൻ ക്ഷാമം
വാക്‌സിൻ ഇല്ല, സംസ്ഥാനത്ത് ഇന്ന് കുത്തിവെപ്പ് മുടങ്ങും
author img

By

Published : Jul 28, 2021, 9:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖല സംഭരണ കേന്ദ്രങ്ങളിൽ വാക്‌സിൻ പൂർണമായും തീർന്നതോടെ ജില്ലകളിൽ ഇന്ന് (ജൂലൈ 28) വാക്‌സിനേഷൻ പൂർണമായും മുടങ്ങും. പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സ്റ്റോക്കില്ലാത്തത്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് നൽകിയ വാക്‌സിനുകളും തീർന്നു.

സ്വകാര്യമേഖലയിൽ വാക്‌സിനേഷൻ നടക്കുന്നുണ്ടെങ്കിലും അതും വൈകാതെ മുടങ്ങുന്ന സ്ഥിതിയാണ്. കേരളത്തിന് ആവശ്യമായ വാക്‌സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകിയിരുന്നു. അതേസമയം വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി കേരളത്തിലേക്ക് ഇന്ന്(ജൂലൈ 28) 5 ലക്ഷം ഡോസ് വാക്‌സിൻ എത്തുമെന്നാണ് വിവരം. ഇത് കിട്ടുന്ന മുറയ്ക്ക് പ്രതിദിനം നാല് ലക്ഷം ഡോസ് എങ്കിലും നൽകാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗബാധ ഇന്നലെ (ജൂലൈ 27) വീണ്ടും 20,000 കടന്നിരുന്നു. രാജ്യത്തെ ആകെ രോഗികളിൽ പകുതിയും കേരളത്തിലാണ്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ.

Also Read: സേട്ടിന് സ്‌മാരകം: പിരിച്ച കോടിയുമില്ല, കണക്കുമില്ല, ഐഎൻഎല്‍ ചെറിയ മീനല്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.