ETV Bharat / city

Kerala Covid Restrictions | ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും, സ്‌കൂളുകള്‍ അടയ്‌ക്കില്ല - കൊവിഡ്‌ വ്യാപനം

Covid spread restrictions in Kerala : കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആള്‍ക്കൂട്ടനിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

Covid spread restrictions in Kerala  കൊവിഡ്‌ വ്യാപനം  സംസ്ഥാനത്തെ ആള്‍ക്കൂട്ടനിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം
Covid spread restrictions in Kerala: കൊവിഡ്‌ വ്യാപനം: ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും, സ്‌കൂളുകള്‍ അടയ്‌ക്കില്ല
author img

By

Published : Jan 10, 2022, 2:17 PM IST

തിരുവനന്തപുരം : കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആള്‍ക്കൂട്ടനിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. സ്‌കൂളുകള്‍ തത്കാലം അടയ്‌ക്കേണ്ടതില്ലെന്നും രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കും. ഒത്തുചേരലുകളും ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഗോവയില്‍ ബിജെപിക്ക് തിരിച്ചടി ; മന്ത്രി മൈക്കല്‍ ലോബോ പാര്‍ട്ടിവിട്ടു

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നേരിട്ടുനടത്തുന്ന പരിപാടികളില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്‌. അതേസമയം ശാരീരിക അകലം പാലിച്ചുകൊണ്ട്‌ കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ നടത്താം. ടെലിമെഡിസിന്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.