ETV Bharat / city

ആശുപത്രികളിൽ നിന്ന് കൊവിഡ് രോഗബാധ; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി - veena George response in assembly

അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സബ്‌മിഷന് മറുപടിയായാണ് സഭയിൽ ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

ആശുപത്രികളിൽ നിന്ന് കൊവിഡ് രോഗബാധ  ആശുപത്രികളിൽ നിന്ന് കൊവിഡ്  സ്വകാര്യ ആശുപത്രികളിൽ നിന്ന് കൊവിഡ്  കൊവിഡ് രോഗം പടരുന്നു  Covid in Private hospitals  Private hospitals covid disease veena George r  veena George response in assembly  Covid spread in Private hospitals
ആശുപത്രികളിൽ നിന്ന് കൊവിഡ് രോഗബാധ; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Aug 9, 2021, 1:59 PM IST

തിരുവനന്തപുരം: ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആശുപത്രികളില്‍ നിന്ന് കൊവിഡ് ബാധിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടിയവരിൽ പലര്‍ക്കും നിന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പിതാവിന്‍റെ മരണവുമായി ബന്ധപ്പെടുത്തിയാണ് അന്‍വര്‍ സാദത്ത് വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മറ്റ് അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പിതാവിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കൊവിഡ് രോഗബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം അസുഖം മൂര്‍ച്ഛിച്ച് ഐസിയുവിലേക്ക് മാറ്റുന്ന സമയത്താണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും അന്‍വര്‍ സാദത്ത് സഭയിൽ ആവശ്യപ്പെട്ടു.

ALSO READ: കൊവിഡ് വാക്‌സിനുകൾക്ക് സർക്കാർ സബ്‌സിഡി നൽകണം: വി ഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.