തിരുവനന്തപുരം: പോത്തൻകോട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. പള്ളിപ്പുറം, കരിച്ചാറ, കൊമ്പത്ത് വീട്ടിൽ സുരേന്ദ്രൻ (62) ആണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂലൈ 15ന് ശ്വാസതടസത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടി. 20ന് കൊവിഡ് സ്ഥിരീകരിച്ചു. കിഡ്‌നി സംബന്ധമായ രോഗവും ഉണ്ടായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തയ്ക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: പ്രഭ, മക്കൾ: സൂരജ്, സുജൻ, സൂര്യ
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം - കൊവിഡ് വാര്‍ത്തകള്‍
പോത്തൻകോട് പള്ളിപ്പുറം സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്.
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം