ETV Bharat / city

തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ - കൊവിഡ് വാര്‍ത്തകള്‍

പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ പൊതു പരീക്ഷകള്‍ നടത്താന്‍ പാടില്ല.

തിരുവനന്തപുരത്തെ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍  covid containment zones in trivandrum  covid in trivandrum  trivandrum news  covid news  കൊവിഡ് വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍
author img

By

Published : Aug 14, 2020, 12:47 AM IST

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ചത്. വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയ്‌ൻമെന്‍റ് സോണാക്കി. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊളിച്ചിറ, അഴൂര്‍ എല്‍.പി.എസ്, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം(നെല്ലിക്കുന്ന് പ്രദേശം), തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്‌ക്കോണം, കുമിളി, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂലന്‍തറ, ശാന്തിഗിരി, തീപ്പുകല്‍, ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍(തോട്ടുമുഖം പ്രദേശം), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുര്യാത്തി വാര്‍ഡ്, എം.എസ്.കെ നഗര്‍, ശിങ്കാരത്തോപ്പ് കോളനി, കാഞ്ഞിരംപാറ വി.കെ.പി നഗര്‍ കോളനി, വഞ്ചിയൂര്‍ അംബുജവിലാസം റോഡിലെ ലുക്ക്‌സ് ലെയിന്‍ എന്നീ പ്രദേശങ്ങളെയും കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ പൊതു പരീക്ഷകള്‍ നടത്താന്‍ പാടില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനെ തുടന്ന് ചില മേഖലകളിലെ കണ്ടെയ്‌ൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്, വട്ടപ്പറമ്പ്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, തൂങ്ങാംപാറ, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പഴമല, ആന്‍കോട്, പാല്‍കുളങ്ങര, തത്തിയൂര്‍, തൃപ്പലവൂര്‍, അരുവിക്കര, വടകര, അരുവിപ്പുറം, അയിരൂര്‍, തത്തമല, പുളിമാംകോട്, പെരുങ്കടവിള എന്നീ വാര്‍ഡുകളെയാണ് കണ്ടെയ്‌ൻമെന്‍റ് സോണ്‍ പട്ടികയില്‍ നിന്നും ജില്ലാ ഭരണകൂടം ഒഴിവാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.