തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷം. ഡോക്‌ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്‌ടര്‍മാരിലാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.
ഹൃദ്രോഹ വിഭാഗത്തിലും ന്യൂറോ വിഭാഗത്തിലുമുള്ള ഡോക്‌ടര്‍മാര്‍ക്കാണ് രോഗബാധ. ഈ വിഭാഗങ്ങളിലെയടക്കം ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോയതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചു.
READ MORE: വിലക്ക് ലംഘിച്ച് പുതുവത്സരാഘോഷം; തിരുവനന്തപുരം ഫാര്‍മസി കോളജിലെ 40 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്
ശസ്ത്രക്രിയകള്‍ അടക്കമുള്ളവ മാറ്റിവച്ചു. ശ്രീചിത്രയെ കൊവിഡ് ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ മുഴുവന്‍ പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ രണ്ടാമത്തെ കൊവിഡ് ക്ലസ്റ്ററാണ് രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫാര്‍മസി കോളജിലെ 40ഓളം വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫാര്‍മസി കോളജ് അടച്ചു. നിരവധി പേര്‍ ചികിത്സക്കെത്തുന്ന മെഡിക്കല്‍ കോളജില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ സൃഷ്ടിക്കപ്പെടുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.