ETV Bharat / city

ടോട്ടൽ ഫോർ യു തട്ടിപ്പ് : പ്രതികൾ സമർപ്പിച്ച പുനപ്പരിശോധനാഹർജി തള്ളി - total 4 U fraud case review petition news

ഓരോ പരാതികളിലും വെവ്വേറെ കുറ്റപത്രം സമർപ്പിയ്ക്കണമെന്നായിരുന്നു ആവശ്യം

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് വാര്‍ത്ത  ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്  ടോട്ടൽ ഫോർ യു തട്ടിപ്പ്  ടോട്ടൽ ഫോർ യു തട്ടിപ്പ് വാര്‍ത്ത  ടോട്ടൽ ഫോർ യു തട്ടിപ്പ് പുനപരിശോധന വാര്‍ത്ത  ടോട്ടൽ ഫോർ യു തട്ടിപ്പ് പുനപരിശോധന  ടോട്ടൽ ഫോർ യു തട്ടിപ്പ് പുനപരിശോധന ഹര്‍ജി വാര്‍ത്ത  ടോട്ടൽ ഫോർ യു തട്ടിപ്പ് പുനപരിശോധന ഹര്‍ജി  total 4 U fraud case  total 4 U fraud case news  total 4 U fraud case review petition news  total 4 U fraud case review petition
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രതികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി തള്ളി
author img

By

Published : Nov 2, 2021, 9:53 PM IST

തിരുവനന്തപുരം : അമ്പത് കോടിയുടെ ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിലെ ഓരോ പരാതികൾക്കും വെവ്വേറെ കുറ്റപത്രം സമർപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഏഴും എട്ടും പ്രതികൾ നൽകിയ പുനപ്പരിശോധനാഹർജി തള്ളി.

പത്ത് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ വിചാരണ നടപടികൾ നിര്‍ത്തിവച്ച് കേസിൽ പുതിയ കുറ്റപത്രം സമർപ്പിയ്ക്കുന്നത് കേസ് നടപടികള്‍ നീളാന്‍ ഇടയാകുമെന്ന നിരീക്ഷണത്തോടെയാണ് നിരാകരിച്ചത്. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി കെ ലില്ലിയുടേതാണ് ഉത്തരവ്.

പുതിയ കുറ്റപത്രം ആവശ്യപ്പെട്ട് ഹര്‍ജി

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിന് ഇരയായിട്ടുള്ളവർ എല്ലാവരും സംസ്ഥാനത്തുള്ളവരാണ്. 200ൽ പരം പരാതിക്കാരുണ്ട്. ഇവരെ എല്ലാവരേയും സാക്ഷികളാക്കിയാണ് കേസിൽ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുള്ളത്.

കേസിലെ ഒരു പ്രതി കുറ്റം സമ്മതിച്ച് കോടതി ശിക്ഷ അനുഭവിച്ചു. ഈ സാഹചര്യത്തിൽ പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള കേസിൽ വ്യത്യസ്‌ത കുറ്റപത്രം വേണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

കേസിലെ ഏഴും എട്ടും പ്രതികളായ ഹേമലത, ലക്ഷ്‌മി മോഹൻ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. നേരത്തെ പ്രതികൾ വിചാരണ കോടതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ പുനപ്പരിശോധനാഹർജിയുമായി ജില്ല കോടതിയെ സമീപിച്ചത്.

2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.

Read more: ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസ്: 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ലോട്ടറി വകുപ്പ് ജീവനക്കാരന്‍റെ മൊഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.