ETV Bharat / city

ദത്ത് വിവാദം : ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

author img

By

Published : Nov 1, 2021, 3:59 PM IST

കുട്ടി എങ്ങനെയാണ് ശിശുക്ഷേമ സമിതിയിൽ എത്തിയതെന്നതും ഡിഎൻഎ ടെസ്റ്റ് റിസൾട്ടും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം

ദത്ത് വിവാദം  ദത്ത് വിവാദം വാര്‍ത്ത  ദത്ത് വിവാദം പുതിയ വാര്‍ത്ത  ദത്ത് വിവാദം കോടതി വാര്‍ത്ത  ദത്ത് വിവാദം കോടതി വിമര്‍ശനം വാര്‍ത്ത  അനുപമ ദത്ത് വിവാദം കോടതി വാര്‍ത്ത  ദത്ത് വിവാദം ശിശുക്ഷേമസമിതി വാര്‍ത്ത  ദത്ത് വിവാദം ശിശുക്ഷേമസമിതി  ദത്ത് വിവാദം ശിശുക്ഷേമസമിതി വിമര്‍ശനം  ദത്ത് വിവാദം ശിശുക്ഷേമസമിതി സത്യവാങ്മൂലം വാര്‍ത്ത  ദത്ത് വിവാദം ശിശുക്ഷേമസമിതി സത്യവാങ്മൂലം  adoption controversy  adoption controversy news  kerala adoption controversy news  adoption controversy kerala child welfare committee  adoption controversy kerala child welfare committee news
ദത്ത് വിവാദം: ശിശുക്ഷേമസമിതിയ്ക്ക് കോടതിയുടെ വിമർശനം; 20 ദിവസത്തിനകം സത്യവാങ്‌മൂലം സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശിശുക്ഷേമ സമിതിക്ക് തിരുവനന്തപുരം കുടുംബ കോടതിയുടെ രൂക്ഷവിമര്‍ശനം. കുഞ്ഞ് എങ്ങനെയാണ് അവിടെ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി കഴിഞ്ഞ തവണ നിർദേശം നൽകിയെങ്കിലും ഈ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. പകരം ഇത് സമർപ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.

കുട്ടി എങ്ങനെയാണ് ശിശുക്ഷേമ സമിതിയിൽ എത്തിയതെന്ന കാര്യം, സർക്കാർ നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള ഡിഎൻഎ ടെസ്റ്റ് റിസൾട്ട് എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് മുദ്രവച്ച കവറിൽ ഇരുപത് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ കോടതി സി.ഡബ്ള്യു.സിയോട് നിർദേശിച്ചു.​ തിരുവനന്തപുരം കുടുംബ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

രൂക്ഷമായി വിമര്‍ശിച്ച് കോടതി

കുട്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കോടതിക്ക് എടുക്കാമെന്ന് സർക്കാർ അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് ഓരോ സംസ്ഥാനങ്ങളും കുട്ടികളെ ദത്ത് നൽകുന്ന കാര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളെ ചുമതലപ്പെടുത്തുകയാണ് പതിവ്. ഇതനുസരിച്ചാണ് സി.ഡബ്ള്യു.സി കേരളത്തിൽ ഇത്തരം ദത്ത് നടപടികൾ കൈകാര്യം ചെയുന്നത്.

എന്നാൽ 2016ന് ശേഷം കേന്ദ്ര ഓർഡിനൻസ് പ്രകാരം സി.ഡബ്ള്യു.സി ഇവരുടെ ലൈസൻസ് പുതുക്കിയിട്ടില്ല. ഉത്തരവാദപ്പെട്ട വകുപ്പ് ഇത്തരം വീഴ്‌ചകൾ വരുത്തുന്നതിലാണ് കോടതിയുടെ വിമര്‍ശനം.

കേസ് 20ന് വീണ്ടും പരിഗണിക്കും

അനുപമയുടെ പരാതിയെ തുടർന്ന് വിവാദമായ ദത്ത് നടപടി കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സർക്കാരിൻ്റെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ ദത്ത് നടപടികളില്‍ കോടതി അന്തിമ വിധി പറയുകയുള്ളൂ. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

അനുപമയുടെ അമ്മ സ്‌മിത ജയിംസ്, സഹോദരി അഞ്ജു,അഞ്ജുവിന്‍റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛന്‍റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്‌ച വിധി പറയും.

Also read: ദത്ത് കേസ് : അനുപമയുടെ മാതാപിതാക്കളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി നവംബർ രണ്ടിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.