തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ അഴിമതിയാരോപണവുമായി ടെമ്പിൾ എംപ്ലോയിസ് യൂണിയൻ. ലക്ഷം ദീപത്തിന്‍റെ പേരിൽ പുറത്തു നിന്നും വ്യാപകമായി ഫണ്ട് പിരിവ് നടത്തിയെന്നാണ് ആരോപണം. ഇതിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും ടെമ്പിൾ എംപ്ലോയിസ് യൂണിയൻ ആവശ്യപ്പെട്ടു.
ആവശ്യമുന്നയിച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പാൽക്കുളങ്ങര ചെമ്പകശ്ശേരിയിലുള്ള വസതിക്ക് മുന്നിൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. കൊവിഡിന്‍റെ പേരിൽ പകര ജീവനക്കാരുടെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചതായും എക്സിക്യൂട്ടീവ് ഓഫീസർ ഏകാധിപത്യ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ടെമ്പിൾ എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി പി രാജേന്ദ്രദാസ് പറഞ്ഞു.