തിരുവനന്തപുരം: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ജിജു ജേക്കബ്. ബ്രസീലിനോടുള്ള ആരാധനയില്‍ നിന്നുകൂടിയാകാം താനിങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ദിവസത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ആ ദിവസത്തെ മത്സരം. ഫൈനല്‍ ദിവസത്തെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അര്‍ജന്‍റീന, ബ്രസീല്‍ കോച്ചുമാര്‍ എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
Also read: കോപ്പ അമേരിക്ക: അര്‍ജന്‍റീന- ബ്രസീല്‍ സ്വപ്ന ഫൈനല്‍ നാളെ
മധ്യനിരയില്‍ മുന്‍തൂക്കം നേടാനുള്ള തന്ത്രങ്ങളായിരിക്കും ഇരു കോച്ചുമാരും കാത്തുവച്ചിട്ടുണ്ടാകുക. നെയ്‌മര്‍-മെസി പോരാട്ടം എന്നതിനേക്കാള്‍ നെയ്‌മര്‍-അര്‍ജന്‍റീന, മെസി-ബ്രസീല്‍ എന്ന നിലയിലാണ് ഈ മത്സരത്തെ കാണുന്നതെന്ന് ജിജു ജേക്കബ് ഇടിവി ഭാരതിനോട് പറഞ്ഞു.