ETV Bharat / city

കിഫ്‌ബിയില്‍ പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണം

ഇതുവരെ 4480 കോടി രൂപയുടെ പ്രവൃത്തികൾക്ക് പണം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്

Control of new projects at Kifby  കിഫ്‌ബിയില്‍ പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണം  തിരുവനന്തപുരം:  കിഫ്ബി  Control for new projects in Kifby  Control for new projects in Kifb
കിഫ്‌ബിയില്‍ പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണം
author img

By

Published : Jan 21, 2020, 5:42 PM IST

Updated : Jan 21, 2020, 6:04 PM IST

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള പുതിയ പദ്ധതികൾക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനാണ് പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്. അതേ സമയം അംഗീകരിച്ച പദ്ധതികള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ തുക 50,000 കോടി രൂപ കഴിഞ്ഞ സാഹചര്യത്തിൽ ഈ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് പുതിയവക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 54,678 കോടി രൂപയുടെ 677 പ്രോജക്ടുകൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. 347 പ്രോജക്ടുകൾക്കായി 13,616 കോടി ടെണ്ടർ ചെയ്തതിൽ 10,581 കോടിയുടെ 269 പദ്ധതികൾ നിർമാണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275 കോടി രൂപയും ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 5,374 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Intro:കിഫ്ബി വഴിയുള്ള പുതിയ പദ്ധതികൾക്ക് നിയന്ത്രണം. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനാണ് പുതിയ പ്രോജക്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. അതേ സമയം അംഗീകരിച്ച പദ്ധതികളെ നിയന്ത്രണം ബാധിക്കില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Body:54,678 കോടി രൂപയുടെ 677 പ്രോജക്ടുകൾക്കാണ് കിഫ് ബി അംഗീകാരം നൽകിയത്. 347 പ്രോജക്ടുകൾക്കായി 13,616 കേടി ടെണ്ടർ ചെയ്തതിൽ 10,581 കോടിയുടെ 269 പദ്ധതികൾ നിർമാണം ആരംഭിച്ചിട്ടുണ്ട്. കിഫ് ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 50000 കഴിഞ്ഞ സാഹചര്യത്തിൽ ഈ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് പുതിയ പ്രോജക്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ബൈറ്റ്

വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 142 75 കേടി രൂപയും ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 5374 കേടി രൂപയുടെയും പദ്ധതികൾക്ക് കിഫ് ബി അംഗീകാരം നൽകിയിട്ടുണ്ട്. ദേശീയ പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച് ആശങ്കയില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 349 കോടി ധന കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ ദേശീയ പാത വികസനത്തിന് നൽകി.കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വന്ന ശേഷം കലക്ടർമാർക്ക് നൽകാൻ പിഡബ്ല്യുഡി സെക്രട്ടറിയ്ക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.

ബൈറ്റ്

ഇന്ന് ചേർന്ന കിഫ് ബി ഗവേണിംഗ് ബോഡി 4014 കോടി രൂപയുടെ പ്രവൃത്തികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.

Conclusion:
Last Updated : Jan 21, 2020, 6:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.