ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ലുകളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍ - Construction of Onavillu to Sri Padmanabhaswamy Temple is in last stage
കരമന മേലാറന്നൂർ വിളയില്‍ വീട്ടില്‍ ഓണവില്ല് കുടുംബമാണ് ഓണവില്ല് പാരമ്പര്യമായി നിര്‍മിക്കുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് ഓണവില്ലുകള്‍ ഭഗവാന് ചാര്‍ത്തുക. ശ്രീപത്മനാഭ സ്വാമിയുടെ വീരശയനം, ദശാവതാരം, ശ്രീരാമ കഥകള്‍, ശ്രീകൃഷ്ണ ലീല, ശാസ്താവിന്‍റെയും വിനായകന്‍റെയും ചിത്രങ്ങളാണ് പരമ്പരാഗത ശൈലിയില്‍ വില്ലുകളില്‍ വരയ്ക്കുന്നത്.
തിരുവനന്തപുരം: തിരുവോണനാളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണവില്ലുകളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. കരമന മേലാറന്നൂർ വിളയില്‍വീട്ടില്‍ ഓണവില്ല് കുടുംബമാണ് ഓണവില്ല് പാരമ്പര്യമായി നിര്‍മിക്കുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ആചാരമായാണ് ഓണവില്ല് സമര്‍പ്പണം കണക്കാക്കുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് ഓണവില്ലുകള്‍ ഭഗവാന് ചാര്‍ത്തുക. ശ്രീപത്മനാഭ സ്വാമിയുടെ വീരശയനം, ദശാവതാരം, ശ്രീരാമ കഥകള്‍, ശ്രീകൃഷ്ണ ലീല, ശാസ്താവിന്‍റെയും വിനായകന്‍റെയും ചിത്രങ്ങളാണ് പരമ്പരാഗത ശൈലിയില്‍ വില്ലുകളില്‍ വരയ്ക്കുന്നത്. ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ദേവഗണത്തില്‍പെട്ട മഞ്ഞക്കടമ്പ്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാണ് വഞ്ചി രൂപത്തിലാക്കി ഓണവില്ല് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.
പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് തുടങ്ങിയ പഞ്ചനിറങ്ങളും ഇവ സംയോജിപ്പിച്ചുള്ള നിറങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്. ക്ഷേത്രശില്‍പികളുടെ കുടംബത്തില്‍പെട്ട കരമന മേലാറന്നൂര്‍ വിളയില്‍വീട്ടില്‍ ഓണവില്ല് കുടുംബാംഗങ്ങള്‍ക്കാണ് പാരമ്പര്യമായി ഓണവില്ലിന്‍റെ നിര്‍മാണത്തിനുള്ള അവകാശം.
വര്‍ഷങ്ങളായി 41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളോടെയാണ് ഈ കുടുംബം നിയോഗം പോലെ ഇത് തുടരുന്നത്. തിരുവോണ ദിവസം സമര്‍പ്പിക്കുന്ന വില്ലുകള്‍ ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ പൂജകള്‍ക്ക് ശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂജാമുറിയില്‍ ഒരു വര്‍ഷകാലം സൂക്ഷിക്കുന്നതാണ് ആചാരം.
ഓണവില്ല് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആദ്യം തൊഴാനുള്ള അവകാശവും ഈ കുടുംബത്തിനാണ്. ഏഴ് തലമുറയായി ഈ കുടുബമാണ് ഓണവില്ല് നിര്‍മാണം നടത്തുന്നത്. ഇപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ആര്‍. ബിന്‍കുമാറാണ് നിര്‍മാണത്തിന് ആചാരസ്ഥാനം വഹിക്കുന്നത്. ഓണവില്ല് സമര്‍പ്പണത്തിന് പിന്നില്‍ ഒരു ഐതീഹ്യവും നിലവിലുണ്ട്. വാമനാവതാരത്തില്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപവും അവതാരങ്ങളും കാണണമെന്നും വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലെ പ്രജകളെ കാണാന്‍ അവസരമൊരുക്കണമെന്നും മഹാബലി ആവശ്യപ്പെടുന്നു. മഹാബലിയുടെ ഈ ആഗ്രഹ പൂര്‍ത്തികരണത്തിനായാണ് ഓണവില്ല് സമര്‍പ്പണമെന്നാണ് വിശ്വസികള്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഓണവില്ല് ലഭിക്കും.
Body:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ആചാരമായാണ് ഓണവില്ല് സമര്‍പ്പണം കണക്കാക്കുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് ഓണവില്ലുകള്‍ ഭഗവാന് ചാര്‍ത്തുക. ശ്രീപത്മനാഭ സ്വാമിയുടെ വീരശയനം,ദശാവതാരം,ശ്രീരാമ കഥകള്‍,ശ്രീകൃഷ്ണ ലീല,ശാസാതാവിന്റേയും വിനായകന്റേയും ചിത്രങ്ങള്‍എന്നിവയാണ് പരമ്പരാഗത ശൈലിയില്‍ വില്ലുകളില്‍ വരയ്ക്കുന്നത്. ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ദേവഗണത്തില്‍പെട്ട വൃഷ്ണങ്ങളായ മഞ്ഞക്കടമ്പ്,മഹാഗണി തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാണ് വഞ്ചി രൂപത്തിലാക്കി ഓണവില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് തുടങ്ങിയ പഞ്ചനിറങ്ങളും ഇവ സംയോജിപ്പിച്ചുള്ള നിറങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ക്ഷേത്രശില്‍പികളുടെ കുടംബത്തില്‍പെട്ട കരമന മേലാറന്നൂര്‍ വിളയില്‍വീട്ടില്‍ ഓണവില്ല് കുടുംബാംഗങ്ങള്‍ക്കാണ് പാരമ്പര്യമായി ഓണവില്ലിന്റെ നിര്‍മ്മാണത്തിനുള്ള അവകാശം. വര്‍ഷങ്ങളായി 41 ദിവസത്തെ വ്രത നിഷ്ഠയോടെയാണ് ഈ കുടുംബം നിയോഗം പോലെ ഈ പ്രവര്‍ത്തി തുടരുന്നത്. തിരുവോണ ദിവസം സമര്‍പ്പിക്കുന്ന വില്ലുകള്‍ ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ പൂജകള്‍ക്ക് ശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂജാമുറിയില്‍ ഒരു വര്‍ഷകാലം സൂക്ഷിക്കുന്നതാണ് ആചാരം. ഓണവില്ല് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആദ്യം തൊഴാനുള്ള അവകാശവും ഈ കുടുംബത്തിനാണ്. ഏഴ് തലമുറയായി ഈ കുടുബമാണ് ഓണവില്ല് നിര്‍മ്മാണം നടത്തുന്നത്. ഇപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ആര്‍.ബിന്‍കുമാറാണ് നിര്‍മ്മാണത്തിന് ആചാരസ്ഥാനം വഹിക്കുന്നത്. ഓണവില്ല് സമര്‍പ്പണത്തിന് പിന്നില്‍ ഒരു ഐതീഹ്യവും നിലവിലുണ്ട്. വാമനാവതാരത്തില്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപവും ആവതാരങ്ങളും കാണണമെന്ന് മഹാബലി ആവശ്യപ്പെടുന്നു. ഇതോടൊപ്പം വര്‍ഷത്തിലൊരു പ്രവശ്യം കേരളത്തിലെ പ്രജകളെ കാണാനെത്തുമ്പോള്‍ കാണുവാന്‍ ആവസരമൊരുക്കണമെന്നും ആവശ്യപ്പെടുന്നു. മഹാബലിയുടെ ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് ഓണവില്ല് സമര്‍പ്പണമെന്ന എന്നാണ് വിശ്വസികള്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഓണവില്ല് ലഭിക്കും.
Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം