തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ. എൽ.ഡി.എഫ് സർക്കാർ പൂർണ പരാജയമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ലാ അർഥത്തിലും ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ വൈദ്യുതി ചാർജും ബസ് ചാർജും വർധിപ്പിച്ചു. കൂട്ടിയ വൈദ്യുതി നിരക്ക് ബി.പി.എൽ കുടുംബങ്ങൾക്ക് കുറച്ചു നൽകണം. മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ ആണ്. ഇരു സർക്കാരുകളും ദുരന്തമാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്‌ത് മുല്ലപ്പള്ളി പറഞ്ഞു.
എല്ലായിടത്തും പരാജയപ്പെട്ട സർക്കാർ പി.ആർ ഏജൻസികളെ കൊണ്ട് മുഖം മിനുക്കാൻ നോക്കിയാൽ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പതിനായിരം വാർഡുകൾ കേന്ദ്രീകരിച്ച് കോൺഗ്രസ് ഇന്ന് വഞ്ചന ദിനം ആചരിക്കുകയാണ്.