തിരുവനന്തപുരം: താന്‍ മുന്നോട്ടു വച്ച കാര്യങ്ങളില്‍ എ.ഐ.സി.സി നേതൃത്വം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച തെറ്റായ നടപടികള്‍ തിരുത്താന്‍ ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുക്കുന്നുവെന്ന് താന്‍ ഉറ്റു നോക്കുകയാണ്.
തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും ഉണ്ടായതുകൊണ്ടാണ് പ്രതികരിക്കാന്‍ തയ്യാറായതെന്ന് വി.എം സുധീരൻ പ്രതികരിച്ചു.
'ഹൈക്കമാന്‍ഡിന്‍റെ ഭാഗത്തു നിന്ന് തിരുത്തൽ നടപടി പ്രതീക്ഷിക്കുന്നു'
തെറ്റായ പ്രവര്‍ത്തന ശൈലി പാര്‍ട്ടിക്കു വരുത്താവുന്ന ദോഷങ്ങള്‍ തന്നെ വന്നു കണ്ട ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി പങ്കുവച്ചുവെന്നും വി.എം സുധീരൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമോയെന്ന് ഉറ്റു നോക്കുന്നു, അതിനായി കാത്തിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും.
തിരുത്തല്‍ നടപടികള്‍ ഹൈക്കമാന്‍ഡിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ സ്ഥാനമാനങ്ങളുടെ പേരിലല്ല ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഒരു കാലത്തും ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുനയ നീക്കവുമായി താരിഖ് അന്‍വർ
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും തനിക്ക് ആവശ്യമില്ല. ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും ആദര്‍ശങ്ങളുയര്‍ത്തിപ്പിടിച്ച് സാധാരണ പ്രവര്‍ത്തകനായി മുന്നോട്ടു പോകും. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല എന്നതു കൊണ്ട് ചര്‍ച്ചകളുടെ സാധ്യത ഇല്ലാതാകുന്നില്ലെന്ന് അനുനയ നീക്കവുമായെത്തിയ താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം സുധീരന്‍ പറഞ്ഞു.
രാജി പിന്‍വലിച്ചോ എന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
READ MORE: എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ