തിരുവനന്തപുരം: ഡിസിസി പുന:സംഘടന അടഞ്ഞ അധ്യായമെന്നാവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി പുന:സംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിനില്ല. സംഘടന കാര്യങ്ങള്‍ക്ക് KPCC അധ്യക്ഷന്‍ മറുപടി നല്‍കും.
ഘടക കക്ഷികളുടെ ആശങ്ക ചര്‍ച്ച ചെയ്‌ത് പരിഹരിക്കും. സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തും. ചിട്ടയോടെ നല്ല നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം. അതിന് AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Read more: മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ