തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തി ചെക്ക് പോസ്റ്റായ പാറശ്ശാല പളുകളിൽ സംഘര്‍ഷാവസ്ഥ . കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട് പൊലീസ് തടഞ്ഞതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇരു പൊലീസ് സംഘങ്ങളും തമ്മിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷം ഗതാഗതം പുനഃക്രമീകരിച്ചു.
ചെക്ക് പോസ്റ്റ് വഴി ഹിറ്റാച്ചിയെ വഹിച്ചു കൊണ്ടുവന്ന ടിപ്പർ ലോറിയെ പൊലീസ് കടത്തിവിടാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടേണ്ടെന്ന് തമിഴ്‌നാട് പൊലീസും നിലപാടെടുത്തതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് സംസ്ഥാന അതിർത്തി പങ്കിടുന്ന പാറശ്ശാല വെള്ളറട റോഡിലെ ഗതാഗതം നിലച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ തക്കല ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. അവശ്യ സർവീസുകൾക്കുള്ള യാത്ര തുടരാനും ധാരണയായി.