തിരുവനന്തപുരം: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂർണ്ണമായും കത്തിച്ചതായി പരാതി. പൂവച്ചൽ കാപ്പിക്കാട് കുരിശടിക്ക് സമീപം താമസിക്കുന്ന പ്രജിൻ ആണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. സമീപത്തെ കെട്ടിടത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് : തടവുകാർക്ക് 90 ദിവസത്തെ പരോൾ നല്‍കാന്‍ തീരുമാനം
ബൈക്ക് വീട്ടിൽ കൊണ്ട് പോകാൻ വഴി സൗകര്യം ഇല്ലാത്തിനാൽ വീടിന് സമീപത്തെ ഫർണ്ണീച്ചർ കടയ്ക്കു മുന്‍പിലായിരുന്നു പാര്‍ക്ക് ചെയ്തത്. സ്ഥിരം ഇവിടെത്തന്നെയാണ് ബൈക്ക് നിര്‍ത്തിയിടാറ്.
നാട്ടുകാരാണ് ബൈക്ക് കത്തുന്നവിവരം ഉടമയെ അറിയിച്ചതും തീയണച്ചതും. കണ്ടെയിൻമെന്‍റ് സോണുകൂടിയായ കാപ്പിക്കാട് പ്രദേശത്ത് ലഹരി മാഫിയ സംഘം തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.