ETV Bharat / city

തലസ്ഥാനത്തും കൂടത്തായി മോഡല്‍ കൊലപാതക പരമ്പര...? - കൂടത്തായി കൊലപാതകം

കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴ്‌ പേരുടെ മരണത്തിലാണ് പരാതി. കുടുംബാംഗങ്ങളുടെ മരണത്തില്‍ കാര്യസ്ഥന് പങ്കുണ്ടെന്നും ആരോപണം

കരമനയില്‍ കൂടത്തായി മോഡല്‍ കൊലപാതകമെന്ന് പരാതി
author img

By

Published : Oct 26, 2019, 12:06 PM IST

Updated : Oct 26, 2019, 12:15 PM IST

തിരുവനന്തപുരം: കരമനയിൽ കൂടത്തായി കൂട്ടക്കൊലക്ക് സമാനമായ രീതിയില്‍ സ്വത്ത് തട്ടിയെടുക്കാനായി ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് പരാതി. കരമന കാലടി കൂടത്തിൽ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങളാണെന്നും, 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച് കുടുബാംഗമായ മരുതൂർക്കാവ് സ്വദേശി പ്രസന്നകുമാരി കരമന പൊലീസില്‍ പരാതി നൽകിയത്. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് പ്രാഥമീക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

Intro:Body:

തിരുവനന്തപുരം കരമനയിൽ കൂടത്തായി മോഡൽ കൊലപാതകമെന്ന് ആരോപണം. സ്വത്ത് തട്ടിയെടുക്കാനായി ഒരു കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മരുതൂർക്കാവ് സ്വദേശി പ്രസന്നകുമാരി യാ ണ് ക ര മന പോലീസിൽ പരാതി നൽകിയത്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ക്രൈം ഡി സി പി മുഹമ്മദ് ആരിഫിനെ ചുമതലപ്പെടുത്തി. അതേ സമയം സ്വത്ത് തർക്കമാണ് പരാതിയെന്നും കൂടത്തായിയുമായി യാതൊരു ബന്ധവുമില്ലെന്നും  പോലീസ് വ്യക്തമാക്കി.

Conclusion:
Last Updated : Oct 26, 2019, 12:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.