തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം ചൊവ്വാഴ്ച. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. എം.പിമാരും എം.എല്‍.എ മാരും നാളെ കലക്‌ട്രേറ്റുകളില്‍ എത്തി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ യു.ഡി.എഫ് എം.പിമാരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് എം.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിന് തയ്യാറാകുന്നത്.
സര്‍വകക്ഷിയോഗം ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം നടത്താനും തീരുമാനിച്ചു. ലോക്ക് ഡൗണ്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാഷ്ട്രീയ നേതാക്കളുമായി യോഗം.