ETV Bharat / city

യുഡിഎഫ് കാലത്തെ സ്ഥിരനിയമന കണക്കെടുക്കാൻ സര്‍ക്കാര്‍

author img

By

Published : Feb 9, 2021, 8:27 PM IST

യു.ഡി.എഫ് ഭരണ കാലത്ത് സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ കണക്ക് നാളെ തന്നെ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.

cm udf appoinments  appoinments issue  cm latest news  നിയമന വിവാദം  യുഡിഎഫ് വാര്‍ത്തകള്‍  പിണറായി വിജയൻ
യുഡിഎഫ് കാലത്തെ സ്ഥിരനിയമന കണക്കെടുക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിരോധത്തിലായതിന് പിന്നാലെ യു.ഡി.എഫ് ഭരണ കാലത്ത് സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ കണക്ക് എടുക്കാന്‍ സര്‍ക്കാര്‍. മുഴുവന്‍ വിവരങ്ങളും നാളെ തന്നെ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. വകുപ്പുകളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളെ സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും പിന്‍വാതില്‍ നിയമനങ്ങളും പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ അതിനെ ചെറുക്കുകയാണ് സര്‍ക്കാര്‍ യുഡിഎഫ് കാലത്തെ കണക്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ശക്തിയാര്‍ജ്ജിച്ചതും സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.