തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മതേതരത്വത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുള്ള ശിക്ഷ അവർ അർഹിക്കുന്നു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഇന്ത്യൻ മതേതരത്വത്തിന് കടുത്ത പോറലേല്‍പ്പിച്ച നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘപരിവാർ ശക്തികൾക്കാണ്. അതിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതിന്‍റെയും ഒത്താശ ചെയ്തു കൊടുത്തതിന്‍റെയും ഉത്തരവാദിത്വം കോൺഗ്രസിനും ചങ്ങാതിമാർക്കും ഉണ്ട്. ബാബറി മസ്ജിദ് ധ്വംസനം വെറുമൊരു പള്ളി പൊളിക്കൽ അല്ല ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്. ബാബറി മസ്ജിദ് തകർത്ത കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാരും സിബിഐയും ഒഴിഞ്ഞുമാറി ജനാധിപത്യത്തേയും മതേതരത്വത്തെയും കൂടുതൽ മുറിവേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്‌ജിദ് വിധി ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
ബാബറി മസ്ജിദ് ധ്വംസനം വെറുമൊരു പള്ളി പൊളിക്കൽ അല്ല ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു