ETV Bharat / city

പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

author img

By

Published : Nov 23, 2020, 1:02 PM IST

Updated : Nov 23, 2020, 1:32 PM IST

രാജ്യവ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നാക്കം പോയത്

cm pinarayi vijayan police act  പൊലീസ് നിയമ ഭേദഗതി
പൊലീസ് നിയമ ഭേദഗതി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ ശക്തമായതോടെ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. നിയമസഭയിലടക്കം വിശദമായ ചര്‍ച്ച നടത്തി മാത്രമെ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്നു പോലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം. മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയാണ് വിവാദമായത്.

മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പൊലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും അപവാദ പ്രചരണങ്ങളും നിയന്ത്രണം വിട്ടതോടെയാണ് അവ നിയന്ത്രിക്കാൻ സർക്കാർ നിയമ ഭേദഗതിയുമായി മുന്നോട്ട് പോയത്. എന്നാൽ അത് ദുരൂപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു.

സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനും എതിരാണെന്ന വിമർശനവും രാജ്യവ്യാപകമായി ഉയർന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സിപിഎം അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. പിന്നാലെയാണ് നിയമ ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികളും മാധ്യമ പ്രവർത്തകരുടെ സംഘടനകളും പ്രതിഷേധമായി എത്തിയിരുന്നു. മുതിർന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കോൺഗ്രസ് നേതാവ് പി.ചിദംബരം, തുടങ്ങിയവരും രംഗത്ത് എത്തിയിരുന്നു. പൊലീസിനുള്ളിലും എതിർപ്പുയർന്നു. നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ആർ.എസ്.പിയും ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. പ്രതിഷേധങ്ങൾക്ക് പുറമെ വിഷയം കോടതിയിൽ എത്തിയാൽ ഉണ്ടാകാൻ ഇടയുള്ള തിരിച്ചടിയുടെ സാധ്യതയും സർക്കാർ മുൻകൂട്ടി കണ്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഭേദഗതി സർക്കാർ പിൻവലിച്ചത്.

Last Updated : Nov 23, 2020, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.