ETV Bharat / city

സമ്പത്തിന് ദിവ്യജ്ഞാനമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി - a sampath lock down news

ഡൽഹിയിലെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് നാട്ടില്‍ കുടുങ്ങിയതില്‍ പ്രശ്നം കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡൽഹിയിലെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ക് ഡൗൺ എ സമ്പത്ത് a sampath lock down news cm pinarayi vijayan on a sampath
മുഖ്യമന്ത്രി
author img

By

Published : May 15, 2020, 7:50 PM IST

തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി എ.സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ദിവസങ്ങളോളം നീളുമെന്ന് അറിഞ്ഞിട്ടാണ് സമ്പത്ത് നാട്ടിലേക്ക് വന്നതെന്ന ധാരണ തനിക്കില്ല. കൊവിഡ് പലരേയും പലയിടത്തും തളച്ചിട്ടുണ്ട്. എവിടെ കുടുങ്ങിയാലും അവിടെ തന്നെ തുടരണമെന്നതാണ് സ്ഥിതി. സമ്പത്തും അത്തരത്തിൽ കുടുങ്ങിയതാണ്. അതിൽ പ്രശ്നം കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിൽ കേന്ദ്ര സർക്കാറുമായി സംസ്ഥാനത്തിന്‍റെ കാര്യങ്ങൾ ഏകോപിപ്പിക്കാനാണ് സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവസാന വിമാനത്തിൽ സമ്പത്ത് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.