ETV Bharat / city

കെ റെയിലിനെതിരായ എതിർപ്പ് സർക്കാരിന് തുടർഭരണം ലഭിച്ചതിനാൽ : മുഖ്യമന്ത്രി

author img

By

Published : Apr 19, 2022, 7:51 PM IST

Updated : Apr 19, 2022, 8:49 PM IST

പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഏറ്റവും മികച്ച നഷ്‌ടപരിഹാരവും പുനരധിവാസവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan about k rail project  കെ- റെയിൽ പദ്ധതി  കെ- റെയിലിനെതിരായ എതിർപ്പ് സർക്കാരിന് തുടർഭരണം ലഭിച്ചതിനാലെന്ന് മുഖ്യമന്ത്രി  CM ABOUT SILVER LINE PROJECT  സിൽവർലൈൻ പ്രചരണ യോഗം  കെ റെയിൽ പദ്ധതി ആവശ്യമെന്ന് മുഖ്യമന്ത്രി
കെ- റെയിലിനെതിരായ എതിർപ്പ് സർക്കാരിന് തുടർഭരണം ലഭിച്ചതിനാൽ; മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ കെ റെയിൽ പദ്ധതിക്കെതിരെ ഇതുവരെയില്ലാത്ത ഉടക്കുന്യായങ്ങൾ ഉയർന്നത് സർക്കാരിന് തുടർ ഭരണം ലഭിച്ചതിനെ തുടർന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിൻ്റെ ആദ്യ സിൽവർലൈൻ പ്രചരണയോഗം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യം അതൃപ്‌തി കാട്ടിയവർ പിന്നീട് ദൃശ്യ മാധ്യമങ്ങളിൽ വന്ന് തിരുത്തിപ്പറഞ്ഞത് അവർക്ക് കൈനിറയെ നഷ്‌ടപരിഹാരം കിട്ടുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ടല്ല വികസനം നടപ്പാക്കുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഏറ്റവും മികച്ച നഷ്‌ടപരിഹാരവും പുനരധിവാസവും നടപ്പാക്കും. സാമൂഹ്യാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടൽ. പഠനത്തിലൂടെയേ ആഘാതത്തിൻ്റെ തീവ്രത മനസിലാക്കാനാവൂ. ആഘാതം പരമാവധി കുറച്ച് പദ്ധതി നടപ്പാക്കാൻ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിനെതിരായ എതിർപ്പ് സർക്കാരിന് തുടർഭരണം ലഭിച്ചതിനാൽ : മുഖ്യമന്ത്രി

കടക്കെണിയിലാക്കില്ല : സിൽവർ ലൈൻ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്നില്ല. നദികളുടെ ഒഴുക്ക് തടയില്ല. മറ്റിടങ്ങളിൽ തൂണുകളിലൂടെയാണ് റെയിൽ കടന്നുപോകുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. കെ-റെയിൽ വരുന്നതോടെ കാർബൺ ബഹിർഗമനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കുറയുന്നത് സംസ്ഥാനത്തിന് നേട്ടമാണ്.

63941 കോടിയാണ് പദ്ധതിച്ചെലവ്. 56881 കോടി അഞ്ചുവർഷം കൊണ്ട് ചെലവാക്കും. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പയെടുത്താണ് പദ്ധതിക്ക് പണം കണ്ടെത്തുക. പദ്ധതി കേരളത്തെ കടക്കെണിയിലാക്കില്ലെന്നും എല്ലായിടത്തും വൻകിട പദ്ധതികൾ വായ്‌പയെടുത്താണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തത്വത്തിൽ അനുമതി ലഭിച്ചു : രാജ്യമാകെ അതിവേഗ റെയിൽപ്പാതയെ പറ്റി ആലോചിക്കുകയാണ്. എന്നാൽ കേരളത്തിൽ പാടില്ലെന്നാണ് ചില വിദഗ്‌ധര്‍ പറയുന്നത്. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിൽ നിവേദനം നൽകിയവർ കേന്ദ്ര റെയിൽവേ മന്ത്രാലയം കൂടി പങ്കാളിയായ പദ്ധതിക്കാണ് തടയിടാൻ ശ്രമിക്കുന്നത്.

2019 ൽ കേന്ദ്രം പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 2021 ൽ കേന്ദ്ര ധനമന്ത്രി അയച്ച കത്തിലും ധനസമാഹരണത്തിന് അനുമതി നൽകി. 2021 ലെ കേന്ദ്ര ബജറ്റിൽ പദ്ധതിയെ ദേശീയ റെയിൽ പ്ലാനിൽ ഉൾപ്പെടുത്തി പരാമർശിച്ചു. കെ-റെയിലിനെ ദേശീയ റെയിൽ ഇൻഫ്രാസ്ട്രക്‌ചർ പൈപ്പ് ലൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഉടക്ക് ന്യായങ്ങൾ : സർക്കാരിന് തുടർഭരണം കിട്ടിയപ്പോഴാണ് അതുവരെയില്ലാത്ത ഉടക്കുന്യായങ്ങൾ ഉയർന്നുവരുന്നത്. കേരളത്തിലെ എല്ലാ വികസന പദ്ധതികളെയും എതിർക്കുന്ന ചിലരുണ്ട്. അവർ സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു. ഇതിനെ ജാഗ്രതയോടെ കാണണം. ആളുകളെ കൊന്ന് അവരുടെ പക്ഷത്താക്കാനാണ് ശ്രമം. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സർക്കാർ ഇത്തരം വർഗീയ ശക്തികളെ നേരിടും.

കേരളത്തിലെ വലതുപക്ഷത്തിൻ്റേത് പുരോഗമനത്തിനെതിരായ നിലപാടാണ്. വലതുപക്ഷം നാടിനെ തകർക്കുന്ന നിലപാട് സ്വീകരിച്ചപ്പോഴൊക്കെ ഇടതുപക്ഷം ജനങ്ങളെ അണിനിരത്തി എതിർത്തു. വികസന കാര്യത്തിൽ സർക്കാരിന് നാടിനോടും ജനങ്ങളോടുമാണ് പ്രതിബദ്ധത. ആരുടെയെങ്കിലും വാശിയോടല്ല. സർക്കാർ ചെയ്യേണ്ടത് ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Apr 19, 2022, 8:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.