ETV Bharat / city

നിയമസഭ കേസ് കോടതിയിലെത്തിച്ച യുഡിഎഫ് നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ

സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തന്നെ തീരണം. അതിനെ പുറത്തേക്കു കൊണ്ടു പോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളാകും ശക്തിപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

cm on assembly ruckus case  cm latest news  പിണറായി വിജയൻ  നിയസഭ കയ്യാങ്കളി കേസ്
മുഖ്യമന്ത്രി
author img

By

Published : Jul 29, 2021, 2:27 PM IST

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയ്ക്കുള്ളില്‍ നടന്ന ഒരു സംഭവത്തെ കേസിലേക്ക് വലിച്ചിഴച്ച യു.ഡി.എഫ് നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. നിയമ നിര്‍മ്മാണസഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭ സ്പീക്കറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സഭയിലെ പ്രശ്‌നം സഭയില്‍ തീരണം'

സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തന്നെ തീരണം. അതിനെ പുറത്തേക്കു കൊണ്ടു പോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളാകും ശക്തിപ്പെടുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പു കല്‍പ്പിച്ചതും നടപടിയെടുത്തതുമാണ്. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കു തന്നെ എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തതാണ്. അത് ഒരു ശിക്ഷ നടപടിയാണ്. അത് സഭയിലെ ശിക്ഷ തന്നെയാണ്. പാര്‍ലമെന്‍ററി പ്രിവിലേജിന്‍റെ അതിര് ഏതുവരെ എന്ന സഭ നടപടിക്രമം സംബന്ധിച്ച പ്രശ്‌നമാണ് സുപ്രീം കോടതി പരിശോധിച്ചത്.

കോടതി ഏതെങ്കിലും വ്യക്തിയെ പേരെടുത്ത് പരമാര്‍ശിക്കുകയോ കുറ്റക്കാരനായി പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ മന്ത്രി ശിവന്‍ കുട്ടി രാജിവയ്‌ക്കേണ്ട പ്രശ്‌നമുദിക്കുന്നില്ലെന്ന് പി.ടി.തോമസ് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

also read: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.