തിരുവനന്തപുരം : സർക്കാർ ഓഫിസുകളിൽ ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി. തന്‍റെ പേന ജനങ്ങളെ സേവിക്കാനാണ്, ഉപദ്രവിക്കാനല്ല എന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണം. ഭൂമിയുടെ കൈവശാവകാശ രേഖ കൃത്യതയോടെയും സുതാര്യതയോടെയും നൽകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റാൻ വലിയ കാലതാമസമാണ് എടുക്കുന്നത്. ജീവനക്കാർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. അതിനപ്പുറം പണം ഉണ്ടാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും അനാവശ്യ കാലതാമസവും അഴിമതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ ദിനത്തോട് അനുബന്ധിച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിലായിരുന്നു വിമര്‍ശനം.