തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകളിൽ സമരം വ്യാപിപ്പിച്ച് സി.ഐ.ടി.യു. കെ.എസ്.ഇ.ബിക്കും കെ.എസ്.ആർ.ടി.സിക്കും പിന്നാലെ വാട്ടർ അതോറിറ്റിയിലും സമരം പ്രഖ്യാപിച്ചു. ഇടതു മുന്നണിയിലെ ഘടകക്ഷികളുടെ വകുപ്പുകളിൽ സമരം വ്യാപിപ്പിച്ച് സി.പി.എം അനുകുല തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. കെ.എസ്.ഇ.ബിക്കും കെ.എസ്.ആർ.ടി.സിക്കും പിന്നാലെ വാട്ടർ അതോറിറ്റിയിലും സമരം പ്രഖ്യാപിച്ചു.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് വാട്ടർ അതോറിറ്റിയിൽ സി.ഐ.ടി.യു പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സിഐടിയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചു. ശമ്പള കമ്മിഷൻ റിപ്പോർട്ട് നൽകി വർഷമൊന്നായിട്ടും പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സംഘടന ആരോപിക്കുന്നു. ഇത് കൂടാതെ വാട്ടർ അതോറിറ്റിയിലെ പുനസംഘടന ചൊല്ലിയും യൂണിയനും മാനേജ്മെൻ്റുമായി തർക്കമുണ്ട്.
കൂടുതൽ മേഖലാ ഓഫിസുകൾ തുടങ്ങുന്നതും, ഉന്നതതലത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുന്നതിലും യൂണിയനുകൾക്ക് എതിർപ്പുണ്ട്. ഇത് വാട്ടർ അതോറിറ്റി കൂടുതൽ ബാധ്യതയുണ്ടാക്കുമെന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. എന്നാൽ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെന്നുമാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്.
ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിലും എസ്ഇബിയിലും നടക്കുന്ന സമരങ്ങൾക്ക് പിന്നാലെയാണ് വാട്ടർ അതോറിറ്റിയിൽ സിഐടിയു സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Also Read: ശമ്പളം നൽകുന്നില്ല ; സമരം ശക്തമാക്കി കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ